കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്ക്കുവേïിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ – (റ്റി.ഒ.സി.ഡി) ആണ് 1890 -ല്‍ റീത്തടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട്, കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സി.റ്റി.സി), കോണ്ഗ്രിഗേഷന് ഓഫ് ദ മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി), എന്നീ രï് സന്ന്യാസിനി സഭകള്‍ രൂപം കൊണ്ടു.

മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്‍മം 2025 നവംബര്‍ എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടത്തും. അന്നേദിനം വൈകീട്ട് 4 -ന് ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന് അത്യുന്നത കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിനെയും മറ്റ് വിശിഷ്ടാതിഥികളേയും ബസിലിക്കാ അങ്കണത്തില്‍ സ്വീകരിക്കും. 4.30 -ന് ദിവ്യബലി ആരംഭിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സി.റ്റി.സിക്ക് നല്കി നിര്‍വ്വഹിക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും. തുടര്‍ന്ന് ഏലീശ്വചരിതം ഗാനശില്പത്തിന്റെ അവതരണമുïാകും.

അന്നേദിനം ഉച്ചക്ക്ശേഷം 1.30 ന് അതിരൂപത കെഎല്‍സിഎ, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തില്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നിന്നും മദര്‍ ഏലീശ്വായുടെ ഛായാ ചിത്രപ്രയാണവും വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തിലെ മദര്‍ ഏലീശ്വായുടെ സ്മൃതി മന്ദിരത്തില്‍ നിന്നും ലോഗോ പ്രയാണവും ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ദേവാലയത്തില്‍ നിന്നും ദീപശിഖ പ്രയാണവും ആരംഭിക്കും. മൂന്നരയോടെ എത്തിച്ചേരുന്ന പ്രയാണങ്ങളെ വല്ലാര്‍പാടം ബസിലിക്കയുടെ മുഖ്യകവാടത്തില്വെച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍, വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സിറ്റിസി സുപീരിയര്‍ ജനറല്‍ മദര്‍ ഷാഹില സിടിസിയും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുകര്‍മങ്ങള്‍ ആരംഭിക്കുന്നത്.
പരിശുദ്ധ കന്യാമറിയത്തിന്റെ മദര്‍ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം 2023 നവംബര്‍ എട്ടിനാണ് ധന്യപദത്തിലേക്ക് ഉയര്‍ത്തിയത്. വാഴ്ത്തപ്പെട്ടവളായി സാര്‍വത്രിക സഭ അംഗീകരിക്കുന്നതോടെ മദര്‍ ഏലീശ്വായുടെ പേരില്‍ പ്രാദേശിക സഭയില്‍ വണക്കത്തിന് അനുമതി ലഭിക്കുകയാണ്. വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങളിലും മദര്‍ സ്ഥാപിച്ച തെരേസ്യന്‍ കാര്‍മലൈറ്റ് സന്ന്യാസിനീസമൂഹവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അകത്തും വിദേശരാജ്യങ്ങളിലുമുള്ള ശുശ്രൂഷാകേന്ദ്രങ്ങളിലും പ്രാദേശിക മെത്രാന് സമിതിയുടെ അംഗീകാരത്തോടെ വാഴ്ത്തപ്പെട്ടവളുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് അള്‍ത്താരയില്‍ വണങ്ങുകയും ആരാധനക്രമ കലïറില്‍ ഉള്‍പ്പെടുത്തി തിരുനാള്‍ ആഘോഷിക്കുകയും തിരുശേഷിപ്പ് വണങ്ങുകയും പൊതുവണക്കം നടത്തുകയും ചെയ്യാം. വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിന് വാഴ്ത്തപ്പെട്ടവളുടെ മാധ്യസ്ഥ്യത്താല്‍ നടക്കുന്ന മറ്റൊരു അദ്ഭുതം കൂടി വത്തിക്കാന്‍ അംഗീകരിക്കേïതുï്.

(പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍:
വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ഡോ.ആന്റണി വാലുങ്കല്‍, സി ടി സി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സിടിസി, സംഘാടകസമിതി ചെയര്‍പേഴ്സണ്‍ റവ.ഡോ. അഗസ്റ്റിന് മുള്ളൂര്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍)
