എന്റെ മാത്രമല്ല, ഒരുപാട് പേരുടെ ജീവിതത്തിൽ ഏറെ നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഞാൻ ‘അപ്പാപ്പൻ’ എന്ന് വിളിക്കുന്ന മോൺ മാത്യു പുളിക്കപറമ്പിൽ; എന്റെ മുത്തച്ഛന്റെ സഹോദരൻ.ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഒരു വ്യാഴവട്ടക്കാലം വൈസ് പ്രിൻസിപ്പൽ, തുടർന്നുള്ള എട്ടു വർഷങ്ങളിൽ പ്രിൻസിപ്പൽ, തുടർന്ന് ഏറെക്കാലം ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറൽ തുടങ്ങിയ നിലകളിൽ സേവനം ചെയ്ത അദ്ദേഹത്തെ മറക്കുക പ്രയാസം. വിദ്യാർഥികളുമായി അഗാധമായ ബന്ധമുള്ള അധ്യാപകനായിരുന്നു അദ്ദേഹം. ഓരോരുത്തരെയും പേരെടുത്തു വിളിക്കുന്ന ഓർമശക്തി! തന്റെ മുന്നിലെത്തുന്ന സകലരിലും സ്നേഹം നിറക്കുന്ന നന്മമരം!

അദ്ദേഹത്തിന്റെ യാത്രയയപ്പ് നടന്നപ്പോൾ കോളേജിലെ മുട്ടാളന്മാരായ വിദ്യാർത്ഥി നേതാക്കൾ പൊട്ടിക്കരയുന്നതും കാണാമായിരുന്നു. വികാരി ജനറൽ ആയി ചങ്ങനാശ്ശേരി അരമനയിൽ എത്തിയ അദ്ദേഹത്തിന്റെ മുറിയുടെ മുന്പിൽ എപ്പോഴും സന്ദർശകരുടെ നീണ്ട നിരയുണ്ടായിരുന്നു; സഹായം തേടി വരുന്നവർ, നന്ദിപറയാൻ എത്തുന്നവർ, സ്നേഹം പുതുക്കാൻ വരുന്നവർ. നാട്ടിൽ എവിടെയെങ്കിലും ആരെങ്കിലും വീട്ടുപേര് തിരക്കുന്പോൾ ‘പുളിക്കപ്പറന്പിൽ’ എന്ന് മറുപടി പറയുന്പോൾ പലപ്പോഴും ഞാൻ അർഹിക്കാത്ത സ്നേഹവും കരുതലും ലഭിക്കുന്നത് ഈ സുകൃതജീവിതത്തിന്റെ ഓർമകൊണ്ടുകൂടിയാണ്

Santimon Jacob

നിങ്ങൾ വിട്ടുപോയത്