പ്രസാദഗിരി പള്ളിയിൽ സഭയോടൊപ്പം നിൽക്കുന്ന വൈദികൻ വിശുദ്ധ കുർബാനമധ്യേ ആക്രമിക്കപ്പെട്ടതോടെ മാർപാപ്പയെയും സഭാസിനഡിനെയും അനുസരിക്കാൻ ആഗ്രഹിക്കുന്ന അനേകം പേർ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു.
സിനഡു നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ നന്മ മാത്രമേ ഉണ്ടാകൂ എന്ന് ബോധ്യമുള്ള വൈദികർ പോലും ശാരീരികമായ ഉപദ്രവവും സ്വഭാവഹത്യയും ഒറ്റപ്പെടുത്തലും ഭയന്ന് ഗതികേടുകൊണ്ട് സഭാവിരുദ്ധ ചേരിയിൽ നിൽക്കുന്നു. ഏതെങ്കിലും വൈദികൻ സഭയുടെ ഔദ്യോഗിക വിശുദ്ധ കുർബാനയർപ്പിക്കാൻ തയ്യാറായാൽ ‘സഭാവിരുദ്ധ തട്ടിക്കൂട്ട് സംഘടന’യുടെ നേതൃത്വത്തിൽ അവരെ തടയുകയും അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു.

ഏതെങ്കിലും സമർപ്പിത സമൂഹങ്ങളുടെ കോൺവെന്റുകളിൽനിന്നും സിസ്റ്റേഴ്സ് പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഇടവകാ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യപ്പെടുന്നു. ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന രീതിയിൽ അക്രമാസക്തരായ ഒരു ചെറിയ വിഭാഗം സഭാവിരുദ്ധരും വൈദികരും കൂടി സഭയുടെ കേന്ദ്ര അതിരൂപതയെ നിരന്തരം അപമാനപാത്രമാക്കുന്നു എന്നതാണ് വാസ്തവം. എന്തും ചെയ്യാൻ മടിയില്ലാത്ത പൊതുശല്യങ്ങളായി മാറിയ ആക്രമകാരികളെ ഭയന്ന് സമാധാനപ്രിയരായ സഭാസ്നേഹികൾ നിശബ്ദരാകുകയും പിന്നോട്ടു വലിയും ചെയ്യുമ്പോൾ തിന്മയുടെ ശക്തി വിജയിക്കുന്നു. എന്നാൽ, അതു താത്ക്കാലികം മാത്രമാണെന്നു എല്ലാവരും തിരിച്ചറിയണം. കാരണം, ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണ്’ എന്ന അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞു കഴിഞ്ഞു.

The Claim of ‘Not Alone, We are United’ Proves Hollow
The recent attack on a priest standing with the church during the Holy Qurbana at Prasadagiri Church has revealed to the public that many in the Archeparchy of Ernakulam-Angamaly desire to follow the Pope and the Synod of Bishops.
Even priests who believe that offering the Holy Qurbana in the manner prescribed by the Synod will bring only goodness stand in opposition to the church due to fear of physical attack, character assassination, and ostracization.
The repeated incidents of any priest willing to offer the official Holy Qurbana of the church being obstructed, insulted, and attacked by the ‘anti-church faction’ have become a recurring story. Nuns who abstain from participating in protests from any convent face ostracization and ridicule within the parish community.
A small violent group of anti-church laity and priests continuously defame the central archeparchy of the church. Peace-loving church enthusiasts remain silent and withdraw due to fear of these attackers who have turned into public nuisances willing to do anything. However, it should be recognized that this victory of the forces of evil is only temporary. The claim that ‘Not Alone, We are United’ has been proven hollow.

Syro-Malabar Media Commission’s post