തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങള്‍, വയോജനകേന്ദ്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ധര്‍മാശുപത്രികള്‍, ക്ഷേമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും അന്തേവാസികള്‍ക്കും പുതിയ റേഷന്‍ കാര്‍ഡ് നല്കാന്‍ തീരുമാനം. കാര്‍ഡിന്റെ നിറം, റേഷന്‍ വിഹിതം എന്നിവ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തീരുമാനിക്കും. ആധാര്‍ അടിസ്ഥാന രേഖയായിട്ടാവും പുതിയ കാര്‍ഡ് നല്‍കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗമാക്കി മാറ്റാനാകില്ല.

നിലവില്‍ ഏതെങ്കിലും വിധത്തില്‍ റേഷന്‍ ലഭിക്കുന്നവര്‍ക്ക് പുതിയ കാര്‍ഡിന് അര്‍ഹതയില്ല. കാര്‍ഡ് അനുവദിക്കാന്‍ സ്ഥാപന മേധാവി നല്‍കുന്ന സത്യപ്രസ്താവന താമസ സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാം. അപേക്ഷ ലഭിച്ചാല്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സ്ഥാപനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് അനുവദിക്കും.

നിങ്ങൾ വിട്ടുപോയത്