ചെറിയകടവ് പ്രദേശത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ നാലാം വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചു. കടൽഭിത്തി പൊളിഞ്ഞ പ്രദേശങ്ങളിൽ മനുഷ്യകടൽഭിത്തി നിർമ്മിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീരസംരക്ഷണസമിതി കൺവീനർ T. A. ഡാൽഫിൻ സമരം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻസി ട്രീസ അധ്യക്ഷയായ യോഗത്തിൽ ചെറിയകടവ് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് ചുളക്കൽ, ടോണി ചെറുകരേത്ത് എന്നിവർ സംസാരിച്ചു. സർക്കാരിന്റെ രണ്ടാംഘട്ട പദ്ധതിയിൽ ചെറിയകടവ് പ്രദേശം ഉൾപ്പെടുത്തണമെന്നും കടൽഭിത്തി പൊളിഞ്ഞുകിടക്കുന്ന ഭാഗത്ത് യുദ്ധകാല അടിസ്ഥാനത്തിൽ കടൽഭിത്തി നിർമ്മിച്ചു നൽകണമെന്നും ആവശ്യമുയർന്നു.

നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രതിഷേധ സമരത്തിൽവച്ച് സമരസമിതിക്ക് രൂപംനൽകി. ചെയർമാനായി ചെറിയകടവ് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ പനച്ചിക്കൽ, രക്ഷാധികാരിയായി T. A. ഡാൽഫിൻ, സഹരക്ഷാധികാരിയായി മെമ്പർ ആൻസി ട്രീസ, കൺവീനറായി ജോസഫ് ദിലീപ് ചൂളക്കൽ, സെക്രട്ടറിയായി ഷിമ്മി മാനുവൽ പെരിങ്ങൽ എന്നിവരെയും കമ്മറ്റി അംഗങ്ങളായി തോമസ് പുത്തൻതറ, ഡേവിഡ് നാലുതൈക്കൽ,അമൽ പുത്തൻതറ, റെനി ഷിബു അംബ്രോസ്പറമ്പിൽ, വിൻസി ഷാജി വലിയവീട്ടിൽ, ശ്രീദേവി വത്സൻ അപ്പശേരി ,അമിതാ ജോഷ്‌ബിൻ തറേപറമ്പിൽ, ഷിജു ജേക്കബ് നടുവിലവീട്ടിൽ, ടോണി ചെറുകരേത്ത്, ജിതിൻ പുളിക്കൽ, ജോയ് അത്തിപ്പൊഴി, എൽവിസ് ഡിക്രൂസ് എന്നിവരെയും തിരഞ്ഞെടുത്തു. ലക്ഷ്യം കാണുംവരെ നിരന്തര സമരങ്ങളുമായി മുന്നോട്ടു പോകുവാനാണ് പൊതുജനങ്ങളുടെയും സമരസമിതിയുടെയും തീരുമാനം.

നിങ്ങൾ വിട്ടുപോയത്