ഒരുതരത്തിലും തന്റെ പൗരോഹിത്വത്തിനോ മെത്രാൻ പദവിക്കോ നിരക്കാത്ത ഒന്നും അദ്ദേഹം ചെയ്തിട്ടില്ല.

അധികാരം കയ്യിലുള്ളപ്പോഴും വിനയന്വിതനയായിരുന്നു. അധികാരം ഒഴിഞ്ഞശേഷം രൂപതയുടെ ഭരണത്തിൽ നിന്നു വിട്ടു നിന്നു.

ഉറച്ച ബോധ്യങ്ങളും അറിവും ഉള്ളപ്പോഴും ആരെയും ചെറുതാക്കാൻ ശ്രമിച്ചിട്ടില്ല. ബഹുമാനത്തോടെയല്ലാതെ ആരോടും പെരുമാറില്ല. ആദ്ധ്യാത്മികതയുടെ അടിത്തറയിൽ നിന്നാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്.

പല കാര്യങ്ങളിലും അദ്ദേഹത്തോട് ഞാൻ അടുത്ത് പെരുമാറിയിട്ടുണ്ട്. ഞാൻ ലുവൈനിൽ പഠിക്കുമ്പോൾ അദ്ദേഹം ഓക്സിഫോർഡിൽ പഠിക്കയായിരുന്നു.

സമകാലീനൻ എന്ന രീതിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്.അരമനയിൽ ചെന്നാൽ ഉച്ചഭക്ഷണം ഒന്നിച്ചിരുന്നു കഴിച്ച ശേഷമേ എന്നെ വിടുകയുള്ളായിരുന്നു. ഭക്ഷണ സമയത്താണ് ബാക്കികാര്യങ്ങൾ ചർച്ച ചെയ്യുക. അത്രയ്ക്ക് ഹൃദയമായിരുന്നു എന്നോടുള്ള പെരുമാറ്റം.

കേരളത്തിലെ professional വിദ്യാഭ്യാസ നിയമത്തേക്കുറിച്ച് The Hidden Agenda എന്ന പുസ്തകം ഞാൻ എഴുതിയപ്പോൾ അതിനു അവതരിക എഴുതിതന്നത് പൗവത്തിൽ പിതാവായിരുന്നു.

മെത്രാന്മാരുടെ കയ്യിലേക്ക് ദീപിക തിരികെ കൊണ്ടുവരുന്നതിനുള്ള ബാക്ക്ഗ്രൗണ്ട് വർക്ക്‌ ചെയ്യാൻ അദ്ദേഹം എന്നെയാണ് ഏർപ്പെടുത്തിയത്.

അതനുസരിച്ചു ദീപികയുടെ മുഴുവൻ ഓഹരികളും മെത്രാന്മാർക്ക് തിരികെ തരാമെന്നു അന്ന് ദീപികയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന ഫാരിസിൽനിന്ന് ( ബിഷപ്പ് അറക്കൽ വഴി) സമ്മതം വാങ്ങാനുള്ള ജോലി അദ്ദേഹം എന്നെയാണ് ഏൽപ്പിച്ചത്. അത് ഞാൻ വളരെ confidential ആയി ചെയ്യുകയും ചെയ്തു.

ഷെയർ തിരികെ തരാമെnന്നും കൃത്യമായി എത്ര തുക നൽകണമെന്നും ഫാരിസിൽ നിന്നു ഉറപ്പു വാങ്ങിയ ശേഷമാണ് മറ്റുള്ളവർ ഇക്കാര്യങ്ങളിൽ ഇടപെട്ടു മുൻപോട്ടു കൊണ്ടുപോയത്.

അന്നും പണത്തിന്റെ കൈമാറ്റങ്ങളിൽ ഇടനില നിൽക്കാൻ പൗവത്തിൽ പിതാവ് സന്നദ്ധനല്ലായിരുന്നു. “അത് വേറെ വല്ലോരോടും പറയൂ” എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. (അങ്ങനെ പകരം കാർഡിനൽ ക്‌ളീമിസ് പിതാവിനെ അക്കാര്യത്തിനായി ഞാൻ സമ്മതിപ്പിക്കുകയാണ് ചെയ്തത്.)

സ്നേഹത്തോടും സമഭാവനയോടുമാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്.

മെത്രാൻസ്ഥാനം രാജി വെച്ചപ്പോൾ ഞാൻ പറഞ്ഞു “ഇനി ബൌദ്ധികമായി സഭയുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ അങ്ങേക്ക് ശ്രദ്ധിക്കുമല്ലോ”.

കേരള സഭയുടെ ബൌദ്ധിക ആച്ചാര്യനായാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നത്. അത് കൂടുതൽ കാലം തുടരാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

ഫാ .സിറിയക് തുണ്ടിയിൽ

നിങ്ങൾ വിട്ടുപോയത്