ദൈവ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേശു. യേശു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. ദൈവവചനം പാപത്തെ മോചിച്ചു, വചനം മരിച്ചവരെ ഉയർപ്പിച്ചു. ദൈവവചനം നിത്യജീവനെ പ്രദാനം ചെയ്തു. ദൈവവചനം പിശാചുകളെ പുറത്താക്കി. വചനത്തെ വളച്ചൊടിക്കുകയും നിസ്സാരമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ദൈവത്തെതന്നെയാണ് അവഹേളിക്കുന്നത്. ആയതിനാൽ ദൈവ വചനത്തെ ഗൗരവത്തോടെ സമീപിക്കുക

ദൈവ വചനത്തിന്റെ ശക്തി ജീവിതത്തിൽ നാം മനസിലാക്കണം. ദൈവത്തിന്റെ വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക”(ഏശയ്യാ:66: 2) ദൈവംതന്നെയാകുന്ന വചനത്തെ സമീപിക്കുമ്പോള്‍ അന്തരംഗം വിറയ്ക്കണം. വചനത്തിന്റെ ശക്തിയ്ക്കോ മഹത്വത്തിനോ യാതൊരു മാറ്റവും ഇന്നുവരെ വന്നിട്ടില്ല. ഇനിയൊരിക്കലും മാറ്റം വരികയുമില്ല. നാം അജ്ഞരോ, ബലഹീനരോ, ആയിത്തീരുന്ന സമയത്ത് നമ്മെ ഉണർത്തുവാനും, ശക്തീകരിക്കുവാനും, ദൈവവചനത്തിന് സാധിക്കുന്നു

ദൈവവചനത്തിന്റെ ശക്തി എത്രത്തോളമാണെന്ന് ശ്രദ്ധിക്കുക: ഹെബ്രായർ 4:12 ൽ പറയുന്നു, ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതാണ്. വചനം എന്നത് വെറും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച വാചകങ്ങളാണെന്നു ധരിച്ചിരിക്കുന്നവര്‍ക്കു തെറ്റുപറ്റി. വചനം ജീവനുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയെക്കുറിച്ചെന്നതു പോലെയാണ് വചനത്തെ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാം ഓരോരുത്തരുടെയും ജീവിതത്തിലുള്ള വേദനകളെയും ആകുലതകളെയും, രോഗങ്ങളെയും കർത്താവ് ദൈവവചനം അയച്ച് സൗഖ്യമാകട്ടെ. 💜

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്