സ്രഷ്ടവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിൻ്റെയും സ്രഷ്ടപ്രപഞ്ചത്തിന്റെയും രക്ഷക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്‌മസ്‌. “എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിൻ്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കു ന്നു” (തീത്തോസ് 2:11). രക്ഷ എന്നതുകൊണ്ട് നമ്മൾ മനസ്സിലാക്കുന്നത് ദൈവ ത്തിൻ്റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്‌മയാണ്. “ദൈവം തന്റെ ജ നത്തെ സന്ദർശിച്ചു രക്ഷിച്ചു” (ലൂക്കാ 1:68). പാപമോചനം വഴിയാണ് രക്ഷ (ലൂ ക്കാ 1:77) അനുഭവിക്കാൻ സാധിക്കുന്നത്. “അവൾ (മറിയം) ഒരു പുത്രനെ പ്ര സവിക്കും. നീ (യൗസേപ്പ്) അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ, അവൻ (ഈശോ) തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പി ക്കും” (മത്തായി 1:21). സിറോമലബാർ കുർബാനയിൽ ഇപ്രകാരം നാം പ്രാർത്ഥി ക്കുന്നു: “സജീവവും ജീവദായകവുമായ ഈ അപ്പം…… ഭക്ഷിക്കുന്നവർ മരിക്കു കയില്ല, പ്രത്യുത പാപമോചനവും രക്ഷയും പ്രപിക്കുകയും നിത്യം ജീവിക്കുക യും ചെയ്യും”. “നിങ്ങൾ മനുഷ്യപുത്രൻ്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കു കയില്ല” (യോഹ 6:53).

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വിശാലമായ ഒരു കാഴ്‌ചപ്പാടിൽ ഈശോയുടെ ജനനത്തെ കാണണം. രക്ഷാകര പദ്ധതിയുടെ കേന്ദ്രം ഈശോയുടെ മരണവും ഉത്ഥാനവുമാണ്. മരിക്കാനും ഉയർക്കാനുമായാണ് ഈശോ ജനിക്കുന്നത്. “ഈശോ മിശിഹാ എല്ലാ തിൻമകളിൽ നിന്നു നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തിക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെ പ്രതി തന്നെത്തന്നെ ബലിയർപ്പിച്ചു” (തീത്തോസ് 2:14). തിരുവചനം ശ്രവിച്ചും കൂദാ ശകളിൽ, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരത്തിലും വിശുദ്ധ കുർബാനയിലും പ ങ്കുചേർന്ന് മാത്രമേ യഥാർത്ഥമായ ക്രിസ്‌മസ് ആഘോഷിക്കാൻ സാധിക്കുകയു ള്ളു. അപ്പോൾ നാമെല്ലാവരും പാപമോചനവും രക്ഷയും പ്രാപിക്കുകയും നി ത്യം ജീവിക്കുകയും ചെയ്യും. നമ്മുടെ രൂപതയിലെ എല്ലാ വൈദികർക്കും, സമ ർപ്പിതർക്കും, വിശ്വാസികൾക്കും ക്രിസ്‌മസ്സിൻ്റെ ഫലങ്ങളായ പാപമോചനവും രക്ഷയും നിത്യജീവനും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും എല്ലാവർക്കും ക്രിസ്‌മസ്സിന്റെയും നവവ്‌തസരത്തിന്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.

മിശിഹായിൽ സ്നേഹപൂർവ്വം,

+ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതാമെത്രാൻ

നിങ്ങൾ വിട്ടുപോയത്