For to us a child is born, to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty God, Everlasting Father, Prince of Peace.(Isaiah 9:6)

യേശുവിന് പഴയനിയമം ചാർത്തി നൽകിയ പേരുകൾ വളരെ അർത്ഥ സമ്പുഷ്ടവും, ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാല് പേരുകൾ, വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌, ഇവ നാലും യേശുവിൻറെ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. യേശുവിനെ വിസ്‌മയനീയനായ ഉപദേഷ്ടാവായ സ്വീകരിക്കുന്ന കുംടുബങ്ങളും, സമൂഹവും, മറ്റുള്ളവർക്ക് അനുഗ്രഹവും, അഭയവുമാണ്.

രക്ഷ അനുഭവിക്കണമെങ്കിൽ രക്ഷകനെ അറിയണം. ഒരേയൊരു രക്ഷകനേയുള്ളൂ. അത് ക്രിസ്തുമാത്രം. ക്രിസ്തുവിനെക്കൂടാതെ ഏതെങ്കിലും രക്ഷാകരപ്രവൃത്തി ചെയ്യുവാനോ ആരെയെങ്കിലും രക്ഷിക്കുവാനോ നമുക്കാര്‍ക്കും സാധിക്കുകയില്ല; “എന്നെക്കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല (യോഹ. 15:5) എന്നാണല്ലോ യേശുതന്നെ പഠിപ്പിക്കുന്നത്. യേശു രക്ഷകനാണ്. നമ്മില്‍തന്നെ നാമാരും രക്ഷകരല്ല. ഇതാണ് യേശുവിന്‍റെ ദൗത്യവും നമ്മുടെ ദൗത്യവും തമ്മിലുള്ള വ്യത്യാസം.

പാപംകാരണം സ്വർഗ്ഗം നഷ്ടമാക്കിയ മനുഷ്യരെ പാപവിമുക്തരാക്കി വീണ്ടം നിത്യതയിലേക്ക് ആനയിക്കുവാന്‍ പാപരഹിതനായ ഒരു രക്ഷകനെവേണ്ടിവന്നു. ഈ ദൗത്യമാണ് തന്‍റെ മനുഷ്യാവതാരത്തിലൂടെയും അവസാനം കുരിശുമരണവും ഉത്ഥാനവുമാകുന്ന പെസഹാ രഹസ്യത്തിലൂടെയും രക്ഷകനായ യേശു നിര്‍വ്വഹിച്ചത്, യേശുവിനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രഘോഷിക്കുവാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു.

രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം മാനസാന്തരപ്പെട്ട്, പാപം ഏറ്റുപറയുകയും, രക്ഷ പ്രദാനംചെയ്യുകയും ചെയ്യുന്ന യേശുവിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുക.

ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്