കൊല്ലം : സഭയിൽ എല്ലാവരും സമന്മാരാണ്. ശുശ്രൂകളിലാണ് വ്യത്യാസമുള്ളതെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ കുടുംബവർഷ കർമ്മപദ്ധതികളുടെ നയരേഖാ പ്രകാശനം കൊല്ലം ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
ബിഷപ് ഡോ. പോൾ മുല്ലശ്ശേരിയിൽ നിന്ന് നയരേഖ കെ സി ബി സി പ്രോലൈഫ് സംസ്ഥാന അനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് സ്വീകരിച്ചു. നയരേഖയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളുടെ ക്ഷേമത്തിനായി കർമ്മപദ്ധതികൾ നടപ്പിലാക്കുമെന്നും കുടുംബ പ്രേഷിത പ്രവർത്തനങ്ങളിൽ പ്രോലൈഫ് ശുശ്രൂഷകരുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നയരേഖ നൽകിക്കൊണ്ട് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.

കെ സി ബി സി പ്രോലൈഫ് സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. പോൾസൺ സിമേതി മുഖ്യ പ്രഭാഷണം നടത്തി.

അനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, വൈസ് പ്രസിഡന്റ്‌ ഉമ്മച്ചൻ ചക്കുപുരക്കൽ, സെക്രട്ടറി റോണാ റിബേയ്റോ, പ്രോലൈഫ് തിരുവനന്തപുരം മേഖല ട്രഷറർ ഇഗ്നേഷ്യസ് വിക്ടർ, ജോയിന്റ് സെക്രട്ടറി ജീവാ ജേക്കബ്, കൊല്ലം രൂപത സമിതിയംഗം സുനിത എന്നിവർ സംസാരിച്ചു.

നിങ്ങൾ വിട്ടുപോയത്