അനുജൻ ബിഷപ്പ് മാർജോൺ നെല്ലികുന്നേൽ ഇടുക്കിരൂപതയുടെ അധ്യക്ഷനായി ആദ്യം നിയമിതനായി.

ഇപ്പോൾ ഗോരഖ്പുർ രൂപതയുടെമൂന്നാമത്തെ മെത്രാനായി ഫാ. മാത്യു നെല്ലിക്കുന്നേൽ .

ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ

ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആസ്ഥാനമായുള്ള സീറോമലബാർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി സന്യാസസമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേലിനെ സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാം സിനഡിന്റെ മൂന്നാം സമ്മേളനം തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 2023 ആഗസ്റ്റ് 26-ാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. സഭയുടെ ആസ്ഥാനകാര്യാലയത്തിൽ സീറോമലബാർസഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതു സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുടർന്നു മേജർ ആർച്ചുബിഷപ്പും ഗോരഖ്പൂർ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ തോമസ് തുരുത്തിമറ്റവും ചേർന്നു നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമർപ്പിതരും നിയുക്തമെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു.

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്കൂൾ പഠനത്തിനുശേഷം സി.എസ്.റ്റി. സന്യാസസമൂഹത്തിന്റെ പഞ്ചാബ്- രാജസ്ഥാൻ പ്രോവിൻസിൽചേർന്നു ഗോരഖ്പൂരിലുള്ള മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യവ്രതംചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി. വൈദികപരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻമെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യസ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവകവികാരി, സ്കൂൾമാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005-ൽ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽഫ്ളവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി. തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലനശുശ്രൂഷചെയ്തു. 2015 മുതൽ 2018വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചുവരവേയാണു ഗോരഖ്പൂർ രൂപതയുടെ വൈദികമേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇടുക്കി രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ജേഷ്ഠ സഹോദരനാണ് നിയുക്ത മെത്രാൻ.

1984-ലാണ് ഗോരഖ്പൂർ രൂപത രൂപീകൃതമായത്. മാർ ഡൊമിനിക് കോക്കാട്ട് പിതാവാണ് പ്രഥമ മെത്രാൻ. സ്ഥാനമൊഴിയുന്ന മാർ തോമസ് തുരുത്തിമറ്റം 2006-ലാണ് രൂപതയുടെ അജപാലന ഉത്തരവാദിത്വമേറ്റെടുത്തത്. 17 വർഷങ്ങൾ നീണ്ട അജപാലന ദൗത്യനിർവഹണത്തിന്റെ സംതൃപ്തിയുമായാണ് മാർ തോമസ് തുരുത്തിമറ്റം പിതാവ് വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത്.

ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ
ചാൻസലർ
26.08.2023

ഒരേദിവസം പട്ടം സ്വീകരിച്ച സഹോദരന്മാർ മെത്രാന്മാർ- ഇടുക്കി രൂപത മെത്രാൻ അഭിവന്ദ്യ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ജ്യേഷ്ഠസഹോദരനാണ് ഇന്ന് നിയമിതനായ ഗോരഖ്പൂർ രൂപതയുടെ മെത്രാൻ റവ.ഡോ.മാത്യു നെല്ലിക്കുന്നേൽ.

A brief history of the Eparchy of Gorakhpur
The Catholic Eparchy of Gorakhpur was erected on the 19th June 1984 by His Holiness Pope John Paul II through the Bull ‘Ex quo Divinum Concilium’. Rev. Fr. Dominic Kokkat CST was appointed its first Bishop. It comprises of seven north eastern districts of the state of Uttar Pradesh viz. Gorakhpur, Deoria, Sant Kabirnagar, Basti, Kushinagar, Maharajganj and Siddharthnagar covering an area of 19070 sq. km. It has a population of about 17.1 million, of which the Catholics number only 3400. The languages spoken in this part of the Gangetic plain are Hindi and Bhojpuri. It is situated 750 kms. South East of Delhi, 225 kms. North of Varanasi and 275 kms. West of Lucknow, the capital city of the state of Uttar Pradesh.

This Eparchy is the fruitful outcome of the silent and long perseverance of the catholic faithful and their spiritual leaders both in the past and present. Although the Christian origin in Gorakhpur is longer and more distant, the Catholic Christian origin in Gorakhpur could be traced back to a group of native Catholics from the then Bethiaraj who migrated to this city as agricultural labourers in the beginning of 1800 during the British colonialism. However, the Handbook of Bengal Mission mentions about the Roman Catholic mission undertaken by Fr. Joseph Maria around 1740 and some Italian missionaries under the guidance of the Vicar Apostolic of Patna appeared to have rendered pastoral assistance in Gorakhpur When Fr. Raphel of Livorno was appointed chaplain in Gorakhpur, he built St. Joseph’s Church, now the Cathedral, in 1860. In 1886 Gorakhpur became part of the Diocese of Allahabad.

By 1906 Gorakhpur became the headquarters of various mission outstations, thanks to the works done by Fr. Joseph Hiki and Fr. T. Considine between 1892 to 1906. Gorakhpur-Banaras prefecture was erected in the year 1947 and was entrusted to the dynamic leadership of late venerable Msgr. Jerome Malenfant Ofm. Cap. In 1958, the Headquarters of the Prefecture was shifted to Varanasi. In 1967, the Gorakhpur-Banaras Prefecture got its name changed into Banaras-Gorakhpur Prefecture. In 1970, this Prefecture became the Diocese of Varanasi. Late Venerable Fr. Basilius Panat CST, the founder of the Little Flower Congregation, at the invitation of Msgr. Malenfant Ofm. Cap., visited this mission and worked out the modalities for sending his priests to begin the pastoral and evangelical activities in Gorakhpur in 1969-70. Since 1970 the CST fathers were actively involved in the Evangelical works in this prefecture which became the diocese of Varanasi in the same year. Next fourteen years saw progressive efforts resulting in the emergence of Gorakhpur as an Eparchy. Taking into consideration the problems typical to this vast area, the Eparchy has worked out pastoral, ecumenical, Inter religious, educational, rural developmental and health care apostolates.

The Eparchy has, today, 56 Eparchial priests, 22 religious priests, 7 religious brothers and 205 sisters to carry out the mission entrusted to it with the active involvement and support of the laity.

നിങ്ങൾ വിട്ടുപോയത്