ദിവ്യകാരുണ്യ വിചാരങ്ങൾ 4

ദിവ്യകാരുണ്യ വിചാരങ്ങൾ 5ദിവ്യകാരുണ്യത്തെ അന്വേഷിക്കുക കണ്ടെത്തുക സ്നേഹിക്കുകഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ തൻ്റെ അനുയായികളോട് “നിങ്ങൾ ക്രിസ്തുവിനെ അന്വോഷിക്കുക, നിങ്ങൾ ക്രിസ്തുവിനെ കണ്ടെത്തുക, നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുക” എന്ന് നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.

ഈശോയെ നിരന്തരം ദിവ്യകാരുണ്യത്തിൽ കണ്ടെത്തെണമെന്നും ധൈര്യപൂർവ്വം അവനെ സമീപിക്കണമെന്നും വിശുദ്ധൻ കൂടെക്കൂടെ തന്റെ അടുക്കൽ വരുന്ന വിശ്വാസികളെ ഓർമ്മപ്പെടുത്തിയിരുന്നു: “നാം ഈശോയെ സമീപിക്കാൻ ധൈര്യപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നതിനാൽ ഈശോ അൾത്താരയിലെ ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്നു.

ഈശോ നമ്മെ പോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു അതുവഴി നാം അവനുമായി ഒന്നായിത്തീരുന്നു. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഈശോ പറഞ്ഞത് ക്രിസ്ത്യാനികളെ നിഷ്ഫലമാക്കാനോ ദുഷ്കരവും പ്രയാസകരവുമായ വഴിയിലൂടെ തന്നെ അന്വേഷിക്കാൻ അവരെ നിർബന്ധിക്കുകയോ ചെയ്യാനല്ല.

നേരെമറിച്ച് … അവൻ നമ്മോടൊപ്പം താമസിച്ചു, അവൻ നമുക്കായി പൂർണ്ണമായും സംലഭ്യമാകാനാണ് എന്നു സൂചിപ്പിക്കാനാണ്. “തന്നെത്തന്നെ ലോകത്തിന്‍റെ ജീവനുവേണ്ടിയും, തന്നില്‍ വിശ്വസിക്കുന്നവരുടെ ആത്മീയ പോഷണത്തിനുവേണ്ടിയും നല്കുവാനുമാണ് ഈശോ മനുഷ്യാവതാരംചെയ്തും കുർബാനയായി മാറിയതും.

“ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.” (യോഹ 10 : 10) വിശുദ്ധ കുർബാനയിൽ നാം സ്വീകരിക്കുന്ന ജീവന്‍റെ അപ്പം അവിടുത്തെ ശരീരമാകയാല്‍ വിശുദ്ധിയിൽ വളരാനും പുരോഗമിക്കാനും നമുക്കു കഴിയും, അതുവഴി നമ്മുടെ ജീവിതം സ്വർഗോമുഖവും യഥാര്‍ത്ഥ ക്രിസ്ത്വാനുകരണവുമായി മാറുന്നു.

അതിനാൽ കൃപാവരുത്തിൻ്റെ ഈ സിംഹാസനത്തെ നമുക്കു അന്വേഷിക്കാം കണ്ടെത്താം സ്നേഹിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്