കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ അറുപത്തിനാലാം ജന്മദിനമാണിന്ന്.

ക്രൈസ്തവ സഭകളിലെ ആത്മീയാചാര്യൻമാർ പൊതുവേ ജന്മദിനങ്ങളല്ല ആഘോഷിക്കുക. അവരുടെ നാമ ഹേതുകരായ വിശുദ്ധന്മാരുടെ തിരുനാളുകളാവും.

കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ.

ക്ലീമീസ് ബാവയുടെ നാമ ഹേതുക തിരുനാൾ ജനുവരി രണ്ടാം തീയതി യാണ്. എങ്കിലും ജനപ്രിയരായ ആത്മീയ നേതാക്കളുടെ സുഹൃത്തുക്കളോ ആരാധകരോ ആയിട്ടുള്ളവർ അവരുടെ ആത്മീയാചാര്യൻ മാരുടെ ജന്മദിനങ്ങൾ ആഘോഷ സന്ദർഭങ്ങ ളാക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങളും നമ്മുടെ ചുറ്റുമുണ്ട്. അതിന്റെ ഒരു പ്രധാന കാരണം നമ്മുടെ അനവധി ആത്മീയ നേതാക്ക ളും അനുഭവത്തിൽ അവരുടേതായ വിശ്വാസ സമൂഹങ്ങൾക്കപ്പുറം പൊതു സമൂഹത്തിലും വളരെ ആദരണീയരും മത – സാമുദായിക ഭേദ ങ്ങൾക്കപ്പുറം ജനപ്രിയരും പൊതു സ്വീകാര്യത ആർജിച്ചിട്ടുള്ളവരുമാണ് എന്നതുമാണെന്നും നാം തിരിച്ചറിയുന്നുമുണ്ട്.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി തർക്കങ്ങൾ വരുന്നത് സഭകൾക്കിട യിലായാലും അവ സമുദായങ്ങൾ തമ്മിലായാലും രാഷ്ട്രീയാടി സ്ഥാനത്തിൽ സംഭവിക്കുന്ന നിലവിട്ട വിഭജനങ്ങളായാലും ബന്ധപ്പെട്ട വിഭാഗങ്ങളൊക്കെ സമാധാനമധ്യസ്ഥനായി കാണുന്നതും സമീപി ക്കുന്നതും ക്ലീമീസ്പിതാവിനെത്തന്നെയാണെ ന്നതും ഒരു അരമന രഹസ്യമാണെങ്കിലും അങ്ങാടിപ്പാട്ടുമാണ്.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമാണെങ്കിലുംക്ലീമീസ് ബാവ എല്ലാ സഭകളെയും തന്നോട് ചേർത്തുപിടിയ്ക്കുന്ന ഒരു ആത്മീയ മേലധ്യക്ഷ നാണ്. സഭകളെ മാത്രമല്ല വ്യത്യസ്ത സമുദായ ങ്ങളെയും തിരുമേനി കൈ കോർത്തു പിടിക്കു ന്നതിന്റെ നന്മയും അനുഗ്രഹവും എന്നും നമ്മുടെ നാടിനു മുണ്ട്.

മത സാഹോദര്യ ത്തിന്റെയും സമുദായ സൗഹാർദ്ദത്തിന്റെയും പ്രചാരകനും പ്രതീകവുമാണ് ക്ലീമീസ് ബാവാ തിരുമേനി .നാലുവർഷംഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷനായിരുന്ന തിരുമേനി ഇപ്പോൾ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റുമാണ്.

ഇടക്കാലത്ത് കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയുമായി പരസ്യമായ വാഗ്വാദങ്ങളുണ്ടായപ്പോൾ രണ്ടുപേരോടും അവരവർവഹിക്കുന്ന ഭരണഘടനാ പദവികളുടെ പരിധിയും മര്യാദകളും മറക്കരുതെന്നു ഓർമ്മിപ്പിച്ചതും ക്ലീമീസ് ബാവയാണ്.

സംഘർഷ സാധ്യതകളുടെ കാർമേഘം നാടിന്റെ സമാധാനാന്തരീക്ഷത്തിൻമേൽ കരിനിഴൽവീഴ്ത്തുമ്പോൾ ദുരന്ത നിവാരണ ശ്രമങ്ങൾക്കുമുൻകൈ എടുക്കുന്നതും ക്ലീമീസ് തിരുമേനിതന്നെയാണു. അടുത്ത കാലത്ത് വിഴിഞ്ഞംസമരത്തിന്റെ പേരിൽ ഒരു വിഭാഗം ജനങ്ങളുംസർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിൽമുഖാമുഖം വന്നപ്പോഴും സമാധാനദൂതന്റെറോളിൽ മധ്യസ്ഥം വഹിക്കുവാൻ മുൻ കൈ എടുത്ത് ഇരുവിഭാഗങ്ങളെയും ഒരു മേശയ്ക്കുചുറ്റും കൊണ്ടുവന്നതും ബാവാതിരുമേനിയുടെ നയതന്ത്ര നന്മയിൽത്തന്നെയായിരുന്നുവെന്നതും സമീപകാല ചരിത്രമാണ്.

അനുജൻ ടോമിക്കൊപ്പം ഒരു കുടുംബ ഫോട്ടോ.

ചെറുപ്രായത്തിൽ വൈദികനും ബിഷപ്പും ആർച്ചുബിഷപ്പും മേജർ ആർച്ചുബിഷപ്പുംകർദ്ദിനാളുമായ ക്ലീമീസ് ബാവ തന്റെ മുൻഗാമിയായിരുന്ന ഡോ. സിറിൾ മാർ ബസേലിയോസ്മെത്രാപ്പോലീത്തയുടെ വാത്സല്യ ശിഷ്യനുമായിരുന്നു.

തിരുവനന്തപുരം മലങ്കര മേജർ സെമി നാരിയിലും പൂനയിലെ പേപ്പൽ സെമിനാരി യിലും പഠിച്ചു വൈദികനായ ഐസക് അച്ചൻറോമിൽ പഠിച്ചു മടങ്ങിവന്നു ബത്തേരി രൂപതയിലാണു ശുശ്രൂഷയാരംഭിച്ചത്. പിന്നീട് തിരുവല്ല യിൽ ബിഷപ്പും ആർച്ചുബിഷപ്പുമായി.

നാല്‌പ്‌തുവയസ്സു തികയും മുൻപ് ബിഷപ്പായ തിരുമേനിഅൻപതെത്തും മുൻപ് ആർച്ച്ബിഷപ്പും തുടർന്നു മേജർ ആർച്ചുബിഷപ്പും കർദ്ദിനാളുമായി.

ബെനഡിക്ട് പതിനാറാമൻ പാപ്പാ മാർ ക്ലീമീസിനെ കർദ്ദിനാൾ പദവിയിലേക്കുയർത്തുമ്പോൾ കർദ്ദിനാൾ തിരുസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയും ക്ലീമീസ് ബാവയ്ക്കായി.

ബാവയും കോട്ടയം “എം.ജി ” കാലത്തെ സെക്രട്ടറി മനോജും.

എപ്പോഴും സൗമ്യ നും ശാന്തനും പ്രസന്നനുമായ ഈ ആത്മീയമഹാചാര്യൻ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്. അതിൽവിശ്വാസികളെന്നോ നിരീശ്വരരെന്നോ ബാവ യ്ക്കു അതിർ വരമ്പുകളുമില്ല.

ബത്തേരിയിൽ തിരുമേനി കൊച്ചച്ചനായിരിക്കുമ്പോൾ മുതലുള്ള ഞങ്ങളുടെ സൗഹൃദത്തിൽ ബിഷപ്പും ആർച്ച് ബിഷപ്പും മേജർ ആർച്ച് ബിഷപ്പും കർദ്ദിനാളും കാതോലിക്കാ ബാവയുമൊക്കെ യായപ്പോഴും ഒരു മാറ്റവുമുണ്ടായതുമില്ല. തിരുമേനി എന്നും തിരുമേനി തന്നെ.

എന്നെയും കുടുംബത്തെയും ബാവ വാത്സല്യത്തോടെ ഹൃദയത്തോടു ചേർത്തു നിർത്തുന്നുവെന്ന താണ് ഞങ്ങളുടെ അനുഗ്രഹവും ഭാഗ്യവും .

ബാവയുടെ മറ്റൊരു ആരാധകൻ.. ഡൽഹി കാലത്തെ സെക്രട്ടറി ശ്രീഹരി കർത്ത.

എന്റെ സഹോദരങ്ങളും മക്കളും കൊച്ചു മക്കളും മാത്രമല്ല, കാലാകാലങ്ങളിൽ എന്റെ സെക്രട്ടറിമാരായിരുന്നവരും എന്റെ പ്രിയ ശിഷ്യരുമെല്ലാം ബാവാ തിരുമേനിക്കു എന്നും വാത്സല്യ ഭാജനങ്ങൾ തന്നെ! അവരെല്ലാം അന്നും ഇന്നും എന്നും ക്ലീമീസ് ബാവയുടെ ആരാധകരും !

ബാവായ്ക്കൊപ്പം.

കർദ്ദിനാൾപ്പിതാവിനു പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ.ആയുഷ്മാൻ ഭവ!

ഡോ. സിറിയക് തോമസ് .

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും കെസിബിസി പ്രെസിഡണ്ടുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവാ തിരുമേനിക്ക് അറുപത്തിനാലാം ജനദിനത്തിന്റെ പ്രാർത്ഥനാശംസകൾ!

നിങ്ങൾ വിട്ടുപോയത്