You will weep and lament, but the world will rejoice. You will be sorrowful, but your sorrow will turn into joy.
(John 16:20) ✝️

ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും നേരത്തെ തന്നെ അറിയാമായിരുന്നു. യേശുവിൻറെ മരണശേഷം ശിഷ്യന്മാരും യേശുവിനെ അനുഗമിച്ചിരുന്നവരും അനുഭവിക്കാൻ പോകുന്ന ശൂന്യതയെയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. യേശുവിനെ ക്രൂശിക്കാനായി വിധിക്കുമ്പോൾ യേശുവിനെ അനുഗമികുന്നവർ കരയുകയും വിലപിക്കുകയും ചെയ്യും. യേശുവിനെ അനുഗമിച്ചിരുന്നവർ യേശു എന്ന വ്യക്തിയിൽ മാത്രം പ്രതീക്ഷ അർപ്പിച്ചാണ് നടന്നത്. എന്നാൽ യേശു ക്രൂശുമരണത്തിനായി ഏൽപ്പിക്കുമ്പോൾ, യേശുവിനെ അനുഗമിച്ചവർ ചിതറിക്കപ്പെടുമോ എന്ന് യേശു ഭയപ്പെട്ടു. യേശുവിനെ ക്രൂശിക്കുമ്പോൾ ലോകം സന്തോഷിക്കും,കാരണം ലോകം യേശുവിനെ വെറുക്കുന്നു. ലോകം സാത്താന്റെ അധീനതയിലാണ്. അതുകൊണ്ടാണ് സാത്താൻ യേശുവിനോടു പറഞ്ഞത് നീയെന്നെ കുമ്പിട്ട് ആരാധിച്ചാൽ ഈ ലോകവും അതിലെ സകല അധികാരങ്ങളും നിനക്ക് നൽകാമെന്നു പറഞ്ഞത്.

എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകന്നുപോകട്ടെ എന്നു യേശു പറയുന്നതായി മത്തായി 26 : 39ൽ പ്രതിപാദിക്കുന്നു. ഈശോ പാനപാത്രം എന്നത് കൊണ്ട് ഉദേശിച്ചത് യേശുവിന്റെ പീഡാസഹനവും, കുരിശു മരണവും ആയിരുന്നില്ല, താൻ സഹിക്കാനിരിക്കുന്ന പീഡാസഹനങ്ങളെക്കാൾ കൂടുതൽ ശിഷ്യന്മാരുടെ നേരിടാനിരിക്കുന്ന കഷ്ടപ്പാടുകളെ ഓർത്താണ് യേശു വേദനിച്ചത്. ഇടയൻ നഷ്ടപ്പെട്ടാൽ ആടുകൾ ചിതറിക്കപ്പെടുകയും, ചെന്നായ അവയെ അപഹരിക്കുകയും ചെയ്യും. അതുപോലെ തന്റെ അജഗണങ്ങളെ അന്ധകാര ശക്തികൾ തട്ടിയെടുക്കുമോ എന്ന് ഭയപ്പെട്ടു. ക്രൂശുമരണത്തെ യേശുവിന് ഭയമില്ലായിരുന്നു, താൻ മരണത്തെ തകർക്കും എന്ന് യേശുവിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു
യേശുവിനെ അനുഗമിച്ചവർക്ക് സന്തോഷം പകരുന്ന കാര്യമാണ് യേശുവിൻറെ മരണശേഷം ഉണ്ടായ ഉയർപ്പ്. ലോക ചരിത്രത്തിൽ ആദ്യമായിട്ടാരുന്നു ഒരു വ്യക്തി മരണശേഷം ഉയർത്തെഴുന്നേൽക്കുന്നത്. ക്രൂശുമരണത്താൽ യേശുവിൽ വിശ്വസിച്ചവർക്ക് ആത്മാവിന്റെ ശക്തി അവിടുന്ന് പകർന്നു നൽകി. യേശുവിൻറെ ക്രൂശുമരണം സാത്താനിക ശക്തികളെ തകർത്ത് സകല പാപത്തിൽനിന്നും നമുക്ക് മോചനം നൽകി. ക്രൂശുമരണം യേശുവിൽ വിശ്വസിക്കുവാൻ സകല ജനങ്ങൾക്കും അധികാരം നൽകി. യേശുവിൻറെ ക്രൂശുമരണം ദുഃഖം ഉളവാക്കുന്നു ഉണ്ടെങ്കിലും അതുപോലെ അനുഗ്രഹങ്ങളും പ്രദാനം ചെയ്തു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.



“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏





