ഗർഭപാത്രത്തിലെ കുഞ്ഞ്

കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര് സൈഗോട്ട് അഥവാ സിക്താണ്ഡം.
നമ്മെപ്പോലെ 23 ജോഡി ക്രോമാസോം (പിതാവിന്റെ 23, മാതാവിന്റെ 23).


കുഞ്ഞിന്റെ ക്രോമാസോമിലെ ജീനുകൾ പരിശോധിച്ചാൽ മുടി നരക്കുന്ന ദിവസം, കഷണ്ടി വരുന്ന ദിനം, ബ്ലഡ്‌ പ്രഷറോ പ്രമേഹമോ വരുന്ന ദിനം
എല്ലാം തിരിച്ചറിയാം.
ഭാവിയിലെ ഉയരം,നടത്തം,വിരലടയാളം, ബ്ലഡ്‌ ഗ്രൂപ്പ്‌, നിറം, ലിംഗവെത്യാസം, വ്യക്തിത്വ സവിശേഷത എല്ലാം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു.

എല്ലാ പാരമ്പര്യവിശേഷങ്ങളോടും കൂടിയ സൈഗോട്ട് എന്ന കുഞ്ഞ് അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിച്ചു (5-7 ദിനങ്ങളെടുത്ത് ) ഗർഭപാത്രത്തിലെത്തി ഗർഭാശയ ഭിത്തിയിൽ പറ്റി പ്പിടിച്ച് മറുപിള്ളയുടെ (പ്ലാസന്റ )സഹായത്തോടെ അമ്മയിൽ നിന്ന് ആഹാരം സ്വീകരിച്ചു വളരാൻ തുടങ്ങും.18-21 ദിവസം (സ്ത്രീ താൻ ഗർഭിണിയാണോ എന്ന് സംശയിച്ചു തുടങ്ങുമ്പോൾ) പ്രായമാകുമ്പോൾ കുഞ്ഞിന്റെ ഈ സി ജി ലഭിക്കും.40-43 ദിവസം തലച്ചോറിന്റെ പ്രവർത്തനം ഈ ഈ ജി യിലൂടെ അറിയാം. ആദ്യ മാസത്തിലേ അവയവങ്ങൾ രൂപപ്പെടാൻ തുടങ്ങുന്നു. 8 ആഴ്ചയിൽ എല്ലാ അവയവങ്ങളും രൂപപ്പെട്ടു കഴിയും.

ഗർഭപാത്രത്തിൽ കുഞ്ഞ് ശ്വസിക്കുകയും, പുഞ്ചിരിക്കുകയും, കരയുകയും മൂത്രമൊഴിക്കുകയും നീന്തുകയുമൊക്കെ ചെയ്യുന്നു.
നാം കണ്ണുകൊണ്ട് കാണുന്ന കുഞ്ഞുങ്ങളെപ്പോലെ എല്ലാ സ്വഭാവസവിശേഷതകളും പ്രതികരണശേഷിയുമുള്ള കുഞ്ഞ്.
ഗർഭപാത്രത്തിലെകുഞ്ഞിന് ഐ ക്യു വിൽ പോലും വ്യത്യാസമുണ്ട്. രുചിഭേദമുള്ളവരാണവർ.നാലര അഞ്ചു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുക്കൾക്ക് നന്നായി ചെവി കേൾക്കാം. കാലിഫോർണിയയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഗർഭസ്ഥ ശിശുക്കളെ പഠിപ്പിക്കുവാനുള്ള പരിശീലനത്തിനായി മാതാപിതാക്കൾക്കായി ഒരു സ്കൂൾ നിലവിലുണ്ട്.

കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ

ഉരിഞ്ഞെടുക്കുന്ന കുഴൽ ഗർഭപാത്രത്തിനുള്ളിൽ കയറ്റി ജീവനുള്ള കുഞ്ഞിനെ പല കഷ്ണങ്ങളാക്കി വലിച്ചെടുക്കുന്ന രീതിയാണ് suction method.

ഗർഭപാത്രമുഖം ഉപകരണങ്ങളാൽ വികസിപ്പിച്ച് forpeps എന്ന ഉപകരണം ഉപയോഗിച്ച് ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണസഞ്ചി തകർത്ത് കുഞ്ഞിനെ പല കഷണങ്ങളായി പുറത്തെടുക്കുന്ന രീതിയാണ് ഡി & ഇ. പിന്നീട് ക്യുറേറ്റ് എന്ന ഉപകരണം ഉപയോഗിച്ച് ഗർഭപാത്രം വൃത്തിയാക്കുന്നു.

ഭ്രൂണസഞ്ചിയിൽ ഹൈപ്പർ ടോണിക് സലൈൻ കുത്തി വെച്ച് വാ പൊള്ളി തൊലി ഉരിഞ്ഞു വിഷം ബാധിച്ചതുപോലെ വിറച്ച് പിടഞ്ഞു കുഞ്ഞു മരിക്കുന്ന രീതിയാണ് സലൈൻ പോയ്‌സണിങ്. തിളച്ച എണ്ണയിൽ വീഴുന്ന നമ്മുടെ മരണം പോലെയെന്ന് വേണമെങ്കിൽ പറയാം.

ഗർഭകാലഘട്ടം 6 മാസത്തിൽ കൂടിയാൽ വയറും ഗർഭപാത്രവും മുറിച്ചു ജീവനുള്ള കുഞ്ഞിനെ പുറത്തെടുത്തു ശ്വാസം മുട്ടി കുഞ്ഞു മരിക്കുന്ന രീതിയാണ് ഹിസ്റ്ററോട്ടമി.

കൂടാതെ നിരവധി ഗുളികകളും, മരുന്നുകളും, ഇഞ്ചക്ഷനുകളും ഗർഭചിദ്രത്തിന് ഉപയോഗിക്കുന്നുണ്ട്. പാർശ്വഫലങ്ങൾ കൂടുതലായതിനാലും അമ്മയുടെ മരണസാധ്യത കൂടുതലായതിനാലും പല രാജ്യങ്ങളിലും അവ നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഭ്രൂണഹത്യ പാർശ്വഫലങ്ങൾ

ഡി & സി യിൽ ഗർഭപാത്രത്തിന് വ്രണങ്ങളും ദ്വാരങ്ങളും ഉണ്ടാകും. ചില സമയങ്ങളിൽ അമ്മയുടെ കുടൽ മുറിഞ്ഞുപോകാം.
സലൈൻ പോയിസണങ്ങിൽ പനി, കുളിര്, പഴുപ്പ്, രക്തസ്രാവം എന്നിവയുണ്ടാകാം. സക്ഷൻ രീതിയിൽ അമിത രക്തസ്രാവം, സാംക്രമിക രോഗങ്ങൾ, സ്വാഭാവിക അബോർഷൻ, ഗർഭപാത്രമിറങ്ങൽ, വന്ധ്യത, ആർത്തവ രോഗങ്ങൾ തുടങ്ങിയവ ഉണ്ടാകാം.

നടുവ് വേദന, മുട്ട് വേദന, അണ്ഡവാഹിനിക്കുഴലിൽ ഗർഭം, ഗർഭാശയ രോഗങ്ങൾ, സ്തനാർബു ദം, സ്തനങ്ങളിൽ ട്യുമർ, ഗർഭാശയമുഖ ക്യാൻസർ, ഹൃദയാഘാതം, അംഗവൈകല്യമുള്ള കുഞ്ഞുങ്ങൾ, വന്ധ്യത, ഭാവിയിൽ ചാപിള്ളയെ പ്രസവിക്കാൻ സാധ്യത, തുടങ്ങി നിരവധി ശാരീരിക ഭവിഷ്യത്തുകളും
കുറ്റബോധം, അപകർഷത, നിസ്സഹായത, അമിതകോപം, ആത്മഹത്യാ പ്രവണത, സമൂഹത്തിൽനിന്നുള്ള പിന്മാറ്റം, ഭീകര സ്വപ്‌നങ്ങൾ, ലൈംഗിക കാര്യങ്ങളിൽ മരവിപ്പ് തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഭ്രൂണഹത്യയുടെ പാർശ്വഫലങ്ങളായി ഉണ്ടാകാം.

പ്രസവത്തിന്റെ മൂന്നിരട്ടി അപകടകാരിയാണ് ഭ്രൂണഹത്യ.

1971 വരെ ഭ്രൂണഹത്യ ചെയ്താൽ മൂന്നുവർഷം കഠിന തടവും 500 രൂപ പിഴയുമായിരുന്നു .

1971- ൽ എം ടി പി ആക്ട് വന്നു. മൂന്നു മാസം വരെ ഒരു ഡോക്ടറുടെ അനുവാദത്തോടെയും അഞ്ചുമാസം വരെ രണ്ട് ഡോക്ടറുടെ അനുവാദത്തോടെയും ചില കാരണങ്ങളുടെ പേരിൽ ഗർഭസ്ഥ ശിശുവിനെ വധിക്കാമെന്നായി.

ഇപ്പോൾ പാർലമെന്റിലേക്ക് വരാൻ പോകുന്ന പുതിയ നിയമ നിർദ്ദേശങ്ങൾ.

1)ഭ്രൂണഹത്യ 24 ആഴ്ച്ച (6 മാസം )ആയി വർധിപ്പിക്കുക

2)ആയുർവേദ, ഹോമിയോപ്പതി, യൂനാനി ഡോക്ടർമാർക്കും മിഡ്‌വൈഫുമാർക്കും ഭ്രൂണഹത്യ നടത്തുവാൻ അനുവാദം നൽകുക.

3)ചില കാരണങ്ങളുടെ പേരിൽ പ്രസവത്തിന്റെ തൊട്ടുമുൻപ് വരെ ഭ്രൂണ ഹത്യ നടത്താം.

ഭാരതത്തിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ കളഞ്ഞാലോ, കൊന്നാലോ ശിക്ഷയാണ്. സമൂഹത്തിന്റെ മുന്നിൽ അവളേറ്റവും ക്രൂരയായ അമ്മയും.
പക്ഷെ ഗർഭപാത്രത്തിനുള്ളിൽ കൊന്നാലോ?

ഗർഭപാത്രത്തിലുള്ളത് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല, അമ്മയെപ്പോലെ ജീവിക്കാൻ അവകാശമുള്ള അവളുടെ സംരക്ഷണത്തിലുള്ള മനുഷ്യക്കുഞ്ഞാണ്.

ഭ്രൂണഹത്യക്ക് പിന്നിലെ മാഫിയകൾ

ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ കാണുന്ന ഫീറ്റൽ എംബ്രയോണിക് ടിഷ്യു (foetal embrayonic tissue ) അഥവാ ഫീറ്റൽ കൊളാജിൻ സൗന്ദര്യസംവർദ്ധക വസ്തുക്കളിലെ ഒരു പ്രധാന ഘടകമാണ്. ആയതിനാൽ അത്തരം കമ്പനികളും, ശിശു പരീക്ഷണങ്ങൾ നടത്തുന്നവരും , ഗർഭസ്ഥ ശിശുക്കളുടെ അവയവങ്ങൾ കച്ചവടം ചെയ്യുന്ന മാഫിയകളും, സാത്താനെ ആരാധിക്കുന്ന ഫ്രീ മെയ്സൺ വിഭാഗങ്ങളും ഇവരുടെ പണം പറ്റുന്ന സംഘടനകളും പ്രസ്ഥാനങ്ങളും ഭ്രൂണഹത്യാ പ്രമോഷന്റെ പിന്നിലെ ശ്രദ്ധിക്കപ്പെടാത്ത ശക്തികളാണ്.

ഡോ. നഥാൺസന്റെ അനുഭവം പറഞ്ഞു അവസാനിപ്പിക്കാം. അമേരിക്കയിലെ നാഷണൽ അസോസിയേഷൻ ഫോർ ദി റീപ്പിൽ ഓഫ് അബോർഷൻ ലോസ് (NARAL)എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളും സ്വന്തമായി ഗർഭചിദ്ര ക്ലിനിക്കുകൾ നടത്തിയിരുന്ന വ്യക്തിയുമാണ് ഡോക്ടർ ബെർണാർഡ് നഥാൺസൺ. അറുപതിനായിരത്തോളം ഗർഭസ്ഥ ശിശുഹത്യകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഒരിക്കൽ പന്ത്രണ്ടാഴ്ച്ച പ്രായമായ ഒരു കുഞ്ഞിനെ സക്ഷൻ രീതി ഉപയോഗിച്ച് കൊല്ലുന്നതിന്റെ അൾട്രാ സൗണ്ട് വീഡിയോ ടേപ്പ് അദ്ദേഹം എടുക്കുകയുണ്ടായി. ജീവന് വേണ്ടിയുള്ള മനുഷ്യക്കുഞ്ഞിന്റെ വെപ്രാളം കണ്ട് അദ്ദേഹം തരിച്ചു നിന്നുപോയി. സക്ഷൻ ട്യൂബ് ഗർഭപാത്രത്തിൽ കടത്തിയപ്പോൾ കുഞ്ഞ് പ്രാണരക്ഷാർത്ഥം വഴുതി മാറുന്നത് അദ്ദേഹം കണ്ടു. ഒടുവിൽ സക്ഷൻ ട്യൂബ് കുഞ്ഞിനെ പിടിച്ചപ്പോൾ ആ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. മരണത്തിന്റെ കഠിന വേദനയുടെ നിമിഷത്തിൽ ഗർഭാശയഭിത്തിയിൽ മുഖമമർത്തി ആ മനുഷ്യജീവൻ ശബ്ദമില്ലാതെ വാവിട്ട് നിലവിളിക്കുന്നത് നഥാൺസനെ പിടിച്ചുലച്ചു.അദ്ദേഹം അന്നൊരു തീരുമാനമെടുത്തു.

ഇനിയൊരു കുഞ്ഞിനേയും കൊല്ലില്ല,
കൊല്ലാൻ കൂട്ട് നിൽക്കുകയില്ല,
കൊല്ലുന്നതിനെ ന്യായീകരിക്കില്ല,
കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കില്ല…

ഡോ. ബെർണാർഡ് നഥാൺസന്റെ ഈ തീരുമാനത്തോട് നമുക്കും കൈകോർക്കാം

അപ്പനുമമ്മയും കൈവിട്ടാൽ കുഞ്ഞിന് ആരുണ്ട്?

കണ്ണീരോടെ ഉറച്ചൊരു തീരുമാനമെടുക്കാം

ഇതിനുമുമ്പുണ്ടായ എല്ലാ വീഴ്ചകൾക്കും മാപ്പ് ചോദിക്കാം

ഇനിയൊരു കുഞ്ഞിന്റെയും നിലവിളി ഗർഭപാത്രത്തിൽ നിന്ന് ഉയരാതിരിക്കട്ടെ.

ജോർജ് എഫ് സേവ്യർ വലിയവീട്
ആനിമേറ്റർ
കെ. സി. ബി. സി. പ്രോലൈഫ് സമിതി

നിങ്ങൾ വിട്ടുപോയത്