ഈ പരിണാമത്തിൽ മുമ്പേ ഓടുന്ന ജനവിഭാഗം ആദ്യം അസ്തമിക്കും.

ഈ കോവിഡ് കാലത്ത് യൂറോപ്പിലും, അമേരിക്കയിലും ഇതിൻ്റെ ലക്ഷണങ്ങൾ തെളിവായി കാണാം.

കമ്പ്യൂട്ടറിൻ്റെ മുമ്പിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യർ.ദാമ്പത്യ ബന്ധം ശിഥിലമാകുന്നതിലും, കുടുംബ ബന്ധം തകരുന്നതിനുംവന്ധ്യത പുരുഷന്മാരിൽ ഉണ്ടാകുന്നതിനും, ശരീരവീര്യം കുറയുന്നതിനും,,വളരെ ചെറുപ്രായത്തിലെ വീര്യം നശിക്കുന്നതിനും ഇതു കാരണമാണ്.

അമിത മാനസിക സമർദ്ദമാണ് ഈ ജീവിതത്തിൻ്റെ ഏറ്റവും വലിയ ദുരിതം.ഈ ചിത്രത്തിൽ കുന്തവുമായി നില്കുന്ന മനുഷ്യരുടെ കാലം മുതൽ പുസതകവുമായി നില്ക്കുന്ന മനുഷ്യർ വരെയുള്ള യുഗം, അനുകൂലമായവളർച്ചാ കാലമാണ്.

കെനിയയിലെ മസ്സായ് ഗോത്രവർഗ്ഗക്കാരെ നോക്കുക. പച്ച ഇറച്ചിയും,ആടിൻ്റെയും, പശുവിൻ്റെയും രക്തവും, ചേർത്ത് പാല് കുടിക്കുകയും ചെയ്യുന്ന മസ്സായികൾ ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരാണ്.ബലിഷ്ടമായ മെലിഞ്ഞ ശരിരമുള്ള പുരുഷന്മാർ.അവർ കൂർത്ത കുന്തമെറിഞ്ഞ് ഇന്നും സിംഹങ്ങളുടെ പുറകെ കൂട്ടമായിപോയികൊല്ലും. കാടു നശിപ്പിക്കാൻ കൊല്ലാറില്ല. അവരുടെ ആടുമാടുകളെ രക്ഷിക്കാൻ റോക്കറ്റ് പോലെ പായും.

ബുദ്ധിയിലും ,സംസ്കാരത്തിലും ഉന്നതി പ്രാപിച്ച ജനസമൂഹംവൈറസ്സുകളാലും, പ്രകൃതിക്ഷോഭത്താലും ഇല്ലായ്മ ചെയ്യപ്പെടുമ്പോഴുംപ്രകൃതിയോട് താതാത്മ്യം പ്രാപിച്ച ജനം അതിജീവനം നടത്തുംമക്കളെ മുന്നോട് മാത്രമല്ല, മനുഷ്യവർഗ്ഗ പുരോഗതിയുടെ ദോഷവശങ്ങളുംപഠിപ്പിക്കുന്നതാണ് നല്ലത്.

എൻ്റെ ചെറുപ്പത്തിൽ, പ്രായത്തിനു ചേർന്ന ശാരീരിക ജോലികൾ വീട്ടിൽ ചെയ്യാതെറേഡിയോ കേട്ടിരുന്നാൽ തല്ലു പുറകെ വരുമായിരുന്നു.ഭക്ഷണവും കിട്ടില്ല.മറുതലിച്ച് രണ്ട് രൂപാ മോഷ്ടിച്ച് എടുത്ത് അടുത്ത കരയിൽ എവിടെചായക്കടയിൽ കയറിയാലും ചോദിക്കും.കൊച്ച് ഏതാ?ഞാൻ ഇന്നടത്തെ ആണ്.ഓ ഇന്നെന്താ വീട്ടിൽ ചോറു തന്നില്ലേ?ഉടനെ വീട്ടിൽ വിവരം എത്തും.അന്നത്തെ ഹോട്ടലുകാരും നേരും നെറിയും ഉള്ളവരായിരുന്നു.

Fr J Mathew Manavathu (Manavathachen)

നിങ്ങൾ വിട്ടുപോയത്