പ്രിയപ്പെട്ട ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു. പതിറ്റാണ്ടുകൾ ഞങ്ങൾ ദീപികാ ബാലസഖ്യത്തിൽ സഹപ്രവർത്തകരായിരുന്നു. ഫാ.പോൾ മണവാളനോടൊപ്പം…ദീപികാ ബാലസഖ്യം കാലടി മേഖലയിലൂടെ നിരവധി വ്യക്തിത്വങ്ങളെ രൂപപെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

D CL ജാതി മത ഭേദമെന്നേ നിരവധി കുട്ടികളെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ അവതരിപ്പിച്ചു. ഈശ്വരഭക്തി, സാഹോദര്യം, സേവന തത്പരത, അച്ചടക്കം കൃത്യ ബോധം എന്നീ പഞ്ചശീലതത്വങ്ങളും നാം ഒരു കുടുംബം എന്ന മുദ്രാവാക്യവും എല്ലാവരെയും ഒരുമിപ്പിച്ച് നിറുത്താനും മൂല്യങ്ങളിൽ വളർത്താനും സഹായകരമായി. തലമുറകളെ വാർത്തെടുക്കുന്നതിൽ രാജശില്പിയായിരുന്നു പി.ഡി. ആന്റണി .

എത്രയെത്ര നേതൃത്വ – വ്യക്തിത്വ വികസന പരിശീലന ക്യാമ്പുകൾ – സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും DC Lലൂടെ വളർന്നവരെ നിരന്തരം കണ്ടുമുണ്ടാറുണ്ട്. അവരുടെയെല്ലാം ഓർമ്മകളിൽ എന്നും ശ്രീ പി.ഡി ആന്റണി ഉണ്ടാകും.

ത്രിദിന ക്യാമ്പുകളായിരുന്നു DCL പ്രത്യേകത കാലടി മേഖലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുക്കും. അവരെ തേച്ചുമിനുക്കി മുത്തുകളും രത്നങ്ങളുമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിത്വത്തിന് ഉടമയാണ് ആന്റണി .

DCL ൽ മാത്രമല്ല, മതബോധന രംഗത്തും രാഷ്ട്രീയ രംഗത്തും ജോലി ചെയ്ത മേഖലകളിലും സാക്ഷരതാ കോ-ഓർഡിനേറ്റർ എന്ന നിലയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു. പ്രിയപ്പെട്ട ആന്റണിയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഭാര്യ മേഴ്സി, മക്കൾ എന്നിവരുടെയും മറ്റ് ബന്ധുമിത്രാദികളുടെയും അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു.

ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു. ഒരിക്കൽക്കൂടി കണ്ണുനീർ പ്രണാമം

അഡ്വ. ചാർളി പോൾ

DCL മുൻസംസ്ഥാന സെക്രട്ടറി

നിങ്ങൾ വിട്ടുപോയത്