എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ ലിസി ഹോസ്പിറ്റലിൽവച്ച് ബുധനാഴ്ച (22.09.2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. 71 വയസായിരുന്നു.

മൃതദേഹം വ്യാഴാഴ്ച (23.09.2021) രാവിലെ 7 മണി മുതൽ 8.30 വരെ നായത്തോട് സെന്റ് ജോസഫ് പള്ളിയിലും 9.30 മുതൽ 12 മണി വരെ എറണാകുളം കോമ്പാറ ജംഗ്ഷനിലുള്ള വസതിയിലും പൊതുദർശനത്തിന് വയ്ക്കും.

വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 12.30-യോടുകൂടി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും.

അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവ് കാർമികത്വം വഹിക്കും.

1977 മെയ് 29-ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ഇടപ്പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും കാർഡിനൽ നഗർ, വാഴക്കുളം സൗത്ത്, ഏലൂർ, വാതക്കാട്, കോനൂർ, വെള്ളാരപ്പിള്ളി സൗത്ത്, കരയാംപറമ്പ്, കോക്കമംഗലം, പുത്തൻപള്ളി, മേക്കാട്, മങ്കുഴി, കരുമാലൂർ, എളവൂർ താഴെ, നായത്തോട് എന്നീ ഇടവകകളിൽ വികാരിയായും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വളവി വീട്ടിൽ പരേതരായ ജോസഫും ആനിയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ട്രീസ, അമ്മിണി, വിക്ടർ, ജേക്കബ്, അച്ചാമ്മ, ലീലാമ്മ റീത്താമ്മ.

NB: കോവിഡ് പ്രോട്ടോകോൾ മൂലം മൃതസംസ്കാരശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിമിതികൾ ഉള്ളതിനാൽ ബഹുമാനപ്പെട്ട അച്ചന്മാർ സൗകര്യപ്രദമായ ഏതെങ്കിലും സമയത്ത് വന്നു പ്രാർത്ഥിക്കുന്നതായിരിക്കും ഉചിതം.

സ്നേഹത്തോടെ

ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ

Archdiocesan Internet Mission

നിങ്ങൾ വിട്ടുപോയത്