ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു.

അമേരിക്കയിലെ വാഷിങ്ടൺ ഡി. സി. യിൽ പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മാർച്ച് ഫോർ ലൈഫ് എന്ന റാലി ജനുവരി 29 നാണ് നടക്കുന്നത്.

അമേരിക്കയിലെ ഏറ്റവും വലിയ റാലി ഇതെന്നാണ് ഇതിൻ്റെ സംഘടകർ അവകാശപ്പെടുന്നത്.


48 മത് മാർച്ച് ഫോർ ലൈഫ് ഈ വർഷത്തെ അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷസാധ്യതകളുടെ പശ്ചാത്തലത്തിൽ പ്രക്ഷോപകർ നുഴഞ്ഞു കയറി ‘മാർച്ച് ഫോർ ലൈഫി’നെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഒഴിവാക്കാനാണ് ഇത്തവണത്തെ മാർച്ച് ഓൺലൈനിൽ ക്രമീകരിക്കാൻ സംഘാടകർ തീരുമാനിച്ചത്. ‘മാർച്ച് ഫോർ ലൈഫി’ന്റെ വെബ് സൈറ്റിലൂടെ റാലിയിൽ പങ്കുചേരാനാകും. സാധാരണ ജനുവരി 22 നാണ് ഇത് നടത്താറുള്ളത്. അന്നാണ് അമേരിക്കയിൽ സുപ്രീം കോടതിയിൽ അബോർഷൻ നിയമപരമായി അംഗീകരിച്ചത്. അതിന് തലേദിവസം വാഷിങ്ടണിലെ സ്വർഗ്ഗാരോപിത മാതാവിൻ്റെ പേരിൽ ഉള്ള അന്തർദേശീയ തീർഥാടന കേന്ദ്രത്തിൽ ജാഗരണ പ്രാർത്ഥനകൾ ഉണ്ടാകാറുണ്ട്. ഇന്ന് 29 ന് രാവിലേ വാഷിങ്ടൺ സെൻ്റ് മാത്യൂസ് കത്തീഡ്രലിൽ വിശുദ്ധ ബലിയർപ്പണവും അതിന് ശേഷമാണ് റാലി ആരംഭിക്കുന്നത്.

ഇത്തവണ കൊറോണ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുക്കപ്പെട്ട ആളുകളെ പങ്കെടുക്കൂ എന്നാണ് സംഘാടകർ പറയുന്നത്. കഴിഞ്ഞ 13 നാണ് കർദിനാൾ മൗറോ പിയചെൻസ ഫ്രാൻസീസ് പാപ്പക്ക് വേണ്ടി പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. മാർച്ച് ഫോർ ലൈഫ് പ്രസിഡൻ്റ് ജീൻ മൻസീനി പറഞ്ഞത് റാലിയിൽ പങ്കെടുക്കുന്നവർ വാഷിങ്ടൺ സുപ്രീം കോടതിയുടെ മുമ്പിൽ അബോർഷന് വിധേയരായ കുഞ്ഞുങ്ങൾക്ക് വേണ്ടി റോസാ പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കും എന്നും, അമേരിക്കയിലെ പല സ്ഥലങ്ങളിലും ലോക്കൽ റാലികളും ഉണ്ടാകും എന്നും അറിയിച്ചു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

ആശംസകൾ

നിങ്ങൾ വിട്ടുപോയത്