നോർത്ത് കരോളിന: അമ്മയുടെ ഉദരത്തിലായിരിക്കുന്ന ശിശുക്കൾക്ക് വേണ്ടി ശബ്ദമുയർത്തണമെന്നും സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ വേണ്ടി അടിമത്തത്തെ നമ്മുടെ തീരങ്ങളിൽ നിന്ന് തുരത്തിയത് പോലെ ഭ്രൂണഹത്യയെ തീരങ്ങളിൽ നിന്ന് തുരത്തിയില്ലെങ്കിൽ രാജ്യം നിലനിൽക്കില്ലെന്നും അമേരിക്കയിലെ നോർത്ത് കരോളിനയിലെ ഗവർണർ മാർക്ക് റോബിൻസൺ. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രചരണം രാജ്യമെങ്ങും അലയടിച്ചതുപോലെ ‘അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍’ പ്രചരണം ഉണ്ടാകണമെന്നും ജനുവരി പതിനാറാം തീയതി നടന്ന റാലി ആൻഡ് മാർച്ച് ഫോർ ലൈഫ് എന്ന പ്രോലൈഫ് പരിപാടിക്കിടെ പറഞ്ഞു. അടിമത്ത വിരുദ്ധർ 17-18 നൂറ്റാണ്ടുകളില്‍ നടത്തിയ പോരാട്ടങ്ങൾക്ക് സമാനമായ ഒരു പ്രവർത്തനമാണ് പ്രോലൈഫ് അനുകൂലികൾ ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറിയൊരു പ്രാണിയെ ദ്രോഹിച്ചാൽ ജയിലിൽ പോകേണ്ടി വരുന്ന നാട്ടിൽ നിരപരാധിയായ ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത് ശിക്ഷാർഹമല്ല എന്ന് പറയുന്നത് യാതൊരു യുക്തിയില്ലാത്ത കാര്യമാണെന്നും ഗവർണർ പറഞ്ഞു. നമ്മൾ നിശബ്ദരായിരിക്കാൻ അവർ ആഗ്രഹിക്കുന്നു, എന്നാൽ ഞാൻ ശബ്ദം ഉയർത്തും. സ്വർഗ്ഗത്തിലെ പിതാവിനെതിരെയും, മനുഷ്യരാശിക്കെതിരെയുമാണ് തങ്ങൾ കുറ്റം ചെയ്യുന്നതെന്ന് ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ മനസ്സിലാക്കട്ടെ എന്ന പ്രാർത്ഥനയോടു കൂടിയാണ് മാർക്ക് റോബിൻസൺ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ റോബിൻസൺ കഴിഞ്ഞ നവംബർ മാസമാണ് 51% വോട്ട് നേടി ഗവർണർ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്.

നിങ്ങൾ വിട്ടുപോയത്

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?