അഞ്ച്‌ വര്ഷം മുമ്പത്തെ വാർത്തയാണിത്.


കാരുണ്യ കേരള സന്ദേശ യാത്ര .
..ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു .

ഈ പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്‌തിയും അഭിമാനവുമുണ്ട് .

കാരുണ്യവർഷത്തിൽ പ്രൊ ലൈഫ് സമിതി എന്തെല്ലാം പരിപാടികൾ വേണമെന്ന് ഡയറക്ടർ പോൾ മാടശ്ശേരി അച്ചൻ എന്നോട് ചോദിച്ചു .അച്ചാ നമുക്ക് അഗതികളെയും അനാഥരെയും സംരക്ഷിക്കുന്ന ശുശ്രുഷകരെയും സ്ഥാപനങ്ങളെയും അവരുടെ സ്ഥലത്തുപോയി ആദരവുകൾ അർപ്പിച്ചാലോ ?. അതൊരു നല്ല അനുഭവമായിരിക്കും അതെന്ന എൻെറ ആശയത്തോട് മാടശ്ശേരി അച്ചനും യോജിച്ചു .അദ്ദേഹം പിന്നീട് അന്നത്തെ ഫാമിലി ,പ്രൊ ലൈഫ് കമ്മീഷൻ ചെയര്മാൻ മാർ സെബാസ്ററ്യൺ പിതാവുമായി ചർച്ചകൾ നടത്തി .പിന്നീട് പിതാവ് കെസിബിസി യിൽ അവതരിപ്പിച്ചു ,അംഗീകാരം നേടി . കെസിബിസി യിൽ നിന്നോ രൂപതകളിൽ നിന്നോ സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ലെങ്കിലും കാരുണ്യ സന്ദേശ യാത്ര നന്നായി നടന്നു .വ്യക്തികൾക്കും സ്ഥാപങ്ങൾക്കും നൽകാനുള്ള മംഗളപത്രം ,അതിൽ ഓരോന്നിലും ഒപ്പിട്ടു തരുവാൻ മാർ സെബാസ്ററ്യൺ എടയന്ത്രത്ത്‌ പിതാവ് തയ്യാറായത് ഓർക്കുന്നു .
കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ജീവകാരുണ്യ സ്ഥാപനങ്ങളെയും പ്രധാന ശുശ്രുഷകരെയും ആദരിക്കുവാൻ കഴിഞ്ഞു .

ഭാരതത്തിൽ ഇതുപോലൊരു പ്രോഗ്രാം ,കത്തോലിക്കാ സഭ കാരുണ്യ വർഷം ആചരിച്ചപ്പോൾ കേരളത്തിൽ മാത്രം .ഒരുപക്ഷേ സാർവത്രിക സഭയിലും !?.

സ്ഥാപനങ്ങളിൽ സന്ദർശിച്ചും വിവിധ കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങൾ നടത്തിയുമാണ് ആദരവിൻെറ കൂട്ടായ്മകൾ നടന്നത്‌ .

കേരളത്തിലെ എല്ലാ കാർദിനാൾമാരും മെത്രാപ്പോലീത്താമാരും മെത്രാന്മാരും വലിയ പിന്തുണയും പ്രോത്സാഹനവും നൽകി .

പി ഓ സിയിൽ കാർദിനാൾ ക്ലിമിസ് പിതാവ് ഫ്ളാഗ് ഓഫ് ചെയ്‌തു .ഫോർട്ട് കൊച്ചിയിൽ ജോസഫ് കരിയിൽ പിതാവ് യാത്രയെ അനുഗ്രഹിച്ചയച്ചു .സമാപന സമ്മേളനം കാർദിനാൾ ആലംചേരി പിതാവ് ഉത്‌ഘാടനം ചെയ്‌തു .

പി ഓ സി യിൽ നടന്ന സമ്മേളത്തിൽ നിരവധി പ്രമുഖരും പ്രശസ്‌തരും പങ്കെടുത്തു .സ്നേഹ സേവനത്തിൻെറ നിരവധി മാതൃകാ ജീവിതങ്ങളെ പൊതുസമുഹത്തിൽ ഉയർത്തുവാൻ വളർത്തുവാൻ കാരുണ്യ സന്ദേശ യാത്ര സഹായിച്ചു .പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വം , വിവിധ രൂപതകളിൽ നിന്നും എത്തിയ സാമൂഹ്യ പ്രവർത്തകർ ,ബ്രദർ മാവുരൂസ് മാളിയേക്കൽ അടക്കമുള്ളവരുടെ പ്രാർത്ഥനയും പ്രവർത്തനങ്ങളും മറക്കാൻ കഴിയുകയില്ല . അന്നത്തെ സമിതി ഡയറക്ടർ ഫാ .പോൾ മാടശ്ശേരിയും പ്രെസിഡണ്ട് ശ്രീ ജോർജ് എഫ് സേവ്യേറും എന്നിൽ അർപ്പിച്ച വിസ്വാസം പിന്തുണ വലുതായിരുന്നു . സെബാസ്റ്യൺ പിതാവിൻെറ പ്രോത്സാഹനം വിലപ്പെട്ടതായിരുന്നു .നന്ദി ,എല്ലാ പ്രിയപ്പെട്ട വർക്കും

മൂവായിരത്തോളം സ്ഥാപനങ്ങൾ ,അയ്യായിരത്തോളം ശുശ്രുഷകർ പൊതുസമൂഹത്തിൽ ആദരിക്കപ്പെട്ടു .

പ്രൊ- ലൈഫ് ജീവസമൃദ്ധിയും ജീവൻെറ സമഗ്രസംരക്ഷണവും —എന്ന ലക്ഷ്യത്തോടെ ഇപ്പോൾ റൈറ്റ് റെവ ഡോ .പോൾ ആൻ്റണി മുല്ലശ്ശേരി പിതാവിന്റെയും ഫാ .പോൾ സെമേന്തി അച്ചൻറെയും നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു .

കാരുണ്യസന്ദേശ യാത്ര വിജയമാക്കുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .

കോവിഡ് 19 -നെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഒറ്റയ്ക്കല്ല ,ഒപ്പമുണ്ട് -എന്ന സന്ദേശം വ്യക്തമാക്കുന്ന പ്രവർത്തന പരിപാടികളാണ് പ്രൊ ലൈഫ് സമിതി നടപ്പിലാക്കുന്നത് .


സാബു ജോസ് ,

പ്രസിഡണ്ട് ,
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

9446329343

നിങ്ങൾ വിട്ടുപോയത്