വളർന്നു വരുന്ന മക്കളുടെ നല്ല ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന പിതാക്കന്മാരുടെ എണ്ണം പെരുകി വരുന്ന ഇന്നിൻ്റെ അനിവാര്യതയാണ് സുവിശേഷ മൂല്യങ്ങളിൽ അടിത്തറയിട്ട് ദൈവോന്മുഖമായി വളരുന്ന കുടുബങ്ങളുടെ ശാക്തികരണത്തിലൂടെ നല്ലൊരു സമൂഹത്തെ കെട്ടിപ്പെടുക്കുകയെന്നുള്ളത്.

പാലാ രൂപതാ പിത്യവേദിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. ചിതലരിക്കാത്ത, തുരുമ്പുപിടിക്കാത്ത “ഇരുമ്പു തൂണുകളാ”യിരിക്കണം ഓരോ അപ്പനും തങ്ങളുടെ കുടുംബങ്ങളിൽ .

ദൈവത്തിൻ്റെ വെളിപാട് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന പുർവ്വപിതാക്കന്മാരുടെ ചരിത്രം പേറുന്ന നസ്രാണി കുടുംബനാഥൻമാരുടെ പ്രഥമ കർത്തവ്യം ദൈവസ്വരം ശ്രവിക്കലും മക്കളെ തെറ്റുകൾ തിരുത്തി നേർവഴി നയിക്കുകയുന്നുമാണന്ന്, കുടുംബങ്ങളിൽ അപ്പൻ്റെ ശിക്ഷണത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് അവിടുന്ന് ഉദ്ബോധിപ്പിച്ചു.

നിങ്ങൾ വിട്ടുപോയത്