സീറോ മലബാർ സഭയുടെ ആസ്ഥാന കേന്ദ്രമായ കാക്കനാട് മൌണ്ട് സെന്റ്. തോമസിൽ വിശുദ്ധ വാരത്തിൽ നടക്കുന്ന തിരുകർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നു.

|ഓശാന, പെസഹ, കഴിഞ്ഞ് ദുഃഖവെള്ളിയാഴ്ച എത്തിയപ്പോൾ അവിടെ എത്തുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിക്കുന്നു.

|കഴിഞ്ഞ ദിവസങ്ങളിലൊക്കെ അവിടെപ്പോയി പങ്കെടുക്കുവാൻ എനിക്കും സാധിച്ചു.| ഏറെ സന്തോഷം, സംതൃപ്തി, അഭിമാനം.. ഉണ്ട്.

|കഴിഞ്ഞ രണ്ട് പ്രധാന ദിവസ ങ്ങളിലും മേജർ അർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് വിശ്വാസ രഹസ്യങ്ങളാണ് സുവിശേഷവിചിന്തനത്തിൽ മനോഹരമായി പങ്കുവെച്ചു. സാമൂഹ്യ വിഷയങ്ങൾ ഒന്നും അദ്ദേഹം പറഞ്ഞില്ല.

|ദുഃഖവെള്ളിയാഴ്ച്ച 40-മിനിറ്റ് സമയം പിതാവ് ദുഃഖവെള്ളിയാഴ്ച സന്ദേശം നൽകി സംസാരിച്ചു. അത് മുഴുവൻ ശ്രദ്ധയോടെ ഞാനും കേട്ടു.

|ഓരോ വിശ്വാസിയും കേൾക്കേണ്ടതും വിചിന്തനം നടത്തേണ്ടതും, പിതാവ് നിർദേശിച്ചതുപോലെ വ്യക്തിപരമായ തീരുമാനം എടുക്കുവാൻ സഹായിക്കുന്നതുമായ പ്രഭാഷണം.

|നമ്മുടെ കർത്താവ് സഹിച്ച പീഡാ സഹനങ്ങൾ, കുരിശുമരണം, ഉയിർപ്പ്.. ഇതിലേയ്ക്ക് നയിച്ചതും, അത് ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കേണ്ട നവീകരണവും പിതാവ് വിശദീകരിച്ചു.

|പീലാത്തൊസിന്റെ വിധിയും നീതിനിർവഹണവും എങ്ങനെയായിരുന്നു എന്ന് പറഞ്ഞപ്പോൾ, അന്നും ഇന്നും വിധികളെ സ്വാധീനിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് ചില നീരിക്ഷണങ്ങൾ നടത്തി. അത് മാത്രം ചില മാധ്യമങ്ങൾ പ്രധാന വാർത്തയാക്കുവാൻ ശ്രമിച്ചു. മറ്റെല്ലാം അവർ മറക്കുവാൻ ശ്രദ്ധിച്ചു. യഥാർത്ഥ സന്ദേശം നൽകുവാൻ അവർ മടിച്ചു. അവർക്ക് അവരുടെതായ ന്യായം കാണും. മാധ്യമ നയവും കുശാഗ്രബുദ്ധിയും.|അവരോട് ദൈവവും പിതാവും ക്ഷമിക്കട്ടെ.

| സമൂഹത്തിലെ വേദനിക്കുന്ന മുഴുവൻ മനുഷ്യരെയും സ്നേഹിക്കുവാനും കരുതുവാനും ആഹ്വാനം ചെയ്യുന്ന ആ സന്ദേശം ഇന്ന് എല്ലാവരും കേൾക്കുവാൻ അഭ്യർത്ഥിക്കുന്നു. കാരണം വിശ്വാസികളുടെ, സമൂഹത്തിന്റെ മനസ്സിൽ സൂക്ഷിക്കേണ്ട നിരവധി സത്യങ്ങൾ അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുന്നു.

| പ്രസംഗം പൂർണ രൂപത്തിൽ ഇന്ന് ലൈവായി നൽകിയിട്ടുണ്ട്. അത് കേൾക്കുവാൻ അഭ്യർത്ഥിക്കുന്നു.

| വിശുദ്ധ വെള്ളിയാഴ്ചയുടെ അനുഗ്രഹങ്ങൾ എല്ലാവർക്കും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.

| കൃപനിറഞ്ഞ ഈസ്റ്ററിനായി ഒരുങ്ങാം. ആശംസകളോടെ..

സാബു ജോസ്, എറണാകുളം

|സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, സീറോ മലബാർ സഭ.9446329343.

GOODNESSTV പ്രക്ഷേപണം ചെയ്‌തപ്രസംഗം കേൾക്കുവാൻ അഭ്യർത്ഥിക്കുന്നു .താഴെ ചേർക്കുന്നു .

https://youtu.be/y-OKTliqYsQ

നിങ്ങൾ വിട്ടുപോയത്