വത്തിക്കാന്‍ സിറ്റി: കടുത്ത നടുവേദനയെ തുടര്‍ന്നു പുതുവത്സര തിരുക്കര്‍മങ്ങളില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിട്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്നലെ രാത്രി നടന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുത്തിരിന്നില്ല. പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് പാപ്പയുടെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച് വത്തിക്കാന്‍ പ്രസ്താവന ഇറക്കുകയായിരിന്നു. കര്‍ദ്ദിനാള്‍ കോളജിന്റെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റ പ്രാര്‍ത്ഥനയ്ക്കും ഇതര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 9.30) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് വര്‍ഷാവസാന പ്രാര്‍ത്ഥനയും കൃതജ്ഞതാഗീതം (Te Deum) ആലാപനവും നടന്നത്.

ഇന്ന് ജനുവരി 1 പുതുവസ്തര ദിനത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 2.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കുന്ന പുതുവത്സര ദിവ്യബലിയര്‍പ്പണത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അതേസമയം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30നു നടക്കുന്ന ത്രികാല പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ വിട്ടുപോയത്