തിരുസഭയോട് മറുതലിക്കുന്ന പ്രവർത്തനങ്ങൾ നന്മക്കു വേണ്ടിയല്ല; ശാലോമിൻ്റെ ശക്തമായ വാക്കുകൾ

1. ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത് കാണുമ്പോൾ മറ്റു മത വിശ്വാസികൾക്ക് പോലും അത് സീറോ മലബാർ സഭയുടെ വി. കുർബാന ആണെന് അനായാസം തിരിച്ചറിയാനാവും.

2. അൾത്താര അഭിമുഖമായും ജന അഭിമുഖമായും ഉള്ള ബലിയർപ്പണ രീതികളുടെ മനോഹരമായ സ്വാംശീകരണം ആണ് സീറോ മലബാർ സഭയുടെ വി. കുർബാന ക്രമം. ദൈവോന്മുഖമായും മനുഷ്യോന്മുഖമായും ജീവിച്ച ഈശോയുടെ തുടർച്ചയായി പരിശുദ്ധാത്മാവ് നൽകിയ ക്രമം.

3. സ്വത്വ ബോധം ഒരു വ്യക്തിയുടെ വളർച്ചക്ക് സഹായിക്കുന്നത് പോലെ, തങ്ങൾ ആരാണെന്ന ബോധം ഒരു സമൂഹത്തിൻ്റെയും സഭയുടെയും ത്വരിത വളർച്ചക്ക് കാരണമാകും. തങ്ങൾ കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയാണെന്നും; വ്യക്തിസഭക്ക് എല്ലായിടത്തും ഒരേ ആരാധനക്രമവും ഭരണക്രമവും ഉണ്ടാവണമെന്നും ഉള്ള ബോധത്തിലേക്ക് എല്ലാവരും വരേണ്ടത് ആവശ്യമാണ്.

4. വ്യക്തി സഭകൾ അവരുടെ തനിമ നിലനിർത്തണം എന്ന് തന്നെയാണ് കത്തോലിക്ക സഭയുടെ സഭാത്മക നിലപാടും.

5. അനൈക്യത്തിൻ്റെയും കലഹത്തിൻ്റെയും കാഹളം മുഴക്കുന്നവർ അല്പം പിന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.

(ഈ ആഴ്ചയിലെ ശാലോം എഡിറ്റോറിയലിൽ നിന്നും പ്രചോദനം)

Elizabath Manikkathan

നിങ്ങൾ വിട്ടുപോയത്