സിനാലോവ: മെക്സിക്കൻ സംസ്ഥാനമായ സിനാലോവയിൽ 13 ആഴ്ചകൾ വരെ ഭ്രൂണഹത്യ ചെയ്യുന്നത് നിയമ വിധേയമാക്കിയ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത കത്തോലിക്ക വിശ്വാസികളായ നിയമനിർമ്മാണ സഭാംഗങ്ങൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് കുലിയാക്കൻ രൂപത വിലക്കേർപ്പെടുത്തി. ജീവനും, കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും, അൽമായർക്കും വേണ്ടിയുള്ള കമ്മീഷൻ അധ്യക്ഷൻ ഫാ. മിഗ്വേൽ ആഞ്ചൽ സോട്ടോയാണ് തുറന്ന കത്തിലൂടെ പാപകരമായ അവസ്ഥയിൽ വിശുദ്ധ കുർബാന സ്വീകരണം സാധ്യമല്ലായെന്ന കാരണം ചൂണ്ടിക്കാട്ടി നേതാക്കൾ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലായെന്ന നിർദേശം നൽകിയിരിക്കുന്നത്.

മാർച്ച് എട്ടാം തീയതി രണ്ടിനെതിരെ 28 വോട്ടുകൾക്ക് ബില്ല് സിനാലോയ കോൺഗ്രസിൽ പാസാക്കിയിരിന്നു. ഒമ്പത് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടുകൂടി ഭ്രൂണഹത്യ നിയമവിധേയമാക്കുന്ന ഏഴാമത്തെ മെക്സിക്കൻ സംസ്ഥാനമായി സിനാലോയ മാറി. കത്തോലിക്കരെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിയമനിർമ്മാണ സഭാംഗങ്ങൾ തിരുസഭയുടെ വിശ്വാസത്തെയും, മൂല്യങ്ങളെയും പരസ്യമായി വഞ്ചിച്ചത് നിരവധി ആളുകൾക്ക് ഉതപ്പിന് കാരണമായെന്ന് ഫാ. മിഗ്വേൽ കത്തിൽ കുറിച്ചു. പരസ്യമായി, ജീവന് എതിരെയുള്ള നിയമങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തി എങ്ങനെ ബലിയർപ്പണത്തിൽ പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുമെന്ന വിശ്വാസികളുടെ ചോദ്യം ന്യായമായ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NrZWxldG9uX2xvYWRpbmdfMTMzOTgiOnsiYnVja2V0IjoiY3RhIiwidmVyc2lvbiI6bnVsbH0sInRmd19zcGFjZV9jYXJkIjp7ImJ1Y2tldCI6Im9mZiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1502387346242564096&lang=en&origin=http%3A%2F%2Fpravachakasabdam.com%2Findex.php%2Fsite%2Fnews%2F18516&sessionId=128a0a9d3301a9105ac348ee6ce29b59a2a32c8b&theme=light&widgetsVersion=2582c61%3A1645036219416&width=550px

വ്യക്തിപരമായി ഭ്രൂണഹത്യയ്ക്ക് എതിരാണെന്ന് പറയുകയും, അതേസമയം പരസ്യമായി ഇത്തരത്തിലുള്ള നിയമങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ കത്തോലിക്കാസഭയുടെ പ്രബോധനത്തെ തള്ളികളയുകയാണ് ചെയ്യുന്നതെന്നും പ്രസ്താവിച്ചു. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ മരണം വരെ മനുഷ്യജീവൻ സംരക്ഷിക്കപ്പെടണമെന്ന കത്തോലിക്കസഭയുടെ പ്രബോധനം ഫാ. മിഗ്വേൽ സ്മരിച്ചു. ഭ്രൂണഹത്യയെ പിന്തുണച്ചവർ കുട്ടികളുടെ ജ്ഞാനസ്നാന മാതാപിതാക്കൾ ആകരുതെന്ന നിർദേശവും രൂപത ഇതോടൊപ്പം നൽകിയിട്ടുണ്ട്. വിശ്വാസത്തിൽ സ്ഥിരത ഉള്ളവരായിരിക്കണം എന്ന നിർദ്ദേശത്തോട് കൂടിയാണ് നിയമ നിർമ്മാണസഭാംഗങ്ങൾക്കുള്ള സഭയുടെ കത്ത് അവസാനിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്