പ്രോലൈഫും, കെ സി വൈ എമ്മും സംയുക്തമായി ബീച്ച് യൂത്ത് ക്രോസ്സ് നടത്തി

തീരദേശത്തെ ഭക്തിനിർഭരമാക്കി ബീച്ച് യൂത്ത് ക്രോസ്സ്

കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 ന് കെ സി ബി സി പ്രോലൈഫ് സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം രൂപതയിലെ ഭാരത രാജ്ഞി പാരീഷ് ഹാളിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിന് മുന്നോടിയായി രൂപത പ്രോലൈഫ് സമിതി കെ സി വൈ എം കൊല്ലം രൂപതയോട് ചേർന്ന് നടത്തിയ ബീച്ച് യൂത്ത് ക്രോസ്സ് എന്ന് പേരിട്ട കുരിശിന്റെ വഴിയിൽ കാണികളായി വന്ന തീരദേശ ജനതയും ഭക്തി നിർഭരരായി പങ്കെടുത്തു.വഴിയോരത്തെ പതിനാല് സ്ഥലങ്ങളിലും നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കാളികളായത്.
തോപ്പ് സെയിന്റ് സ്റ്റീഫൻസ് പള്ളിയിൽ നിന്നു ഇടവക വികാരി ഫാ. സ്റ്റീഫൻ മുക്കാട്ടിൽ, ഫാ. ബിനോ നടക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച കുരിശിന്റെ വഴി പോർട്ട് കൊല്ലം, മൂതാക്കര, വാടി ഇടവകകൾ വഴി ഫാത്തിമമാതാ തീർത്ഥാലയത്തിൽ സമാപിച്ചു.

കുടുംബത്തിൽ നിന്ന് ജന്മം കൊള്ളേണ്ടതാണ് പ്രോലൈഫ്. കുടുംബത്തെ വിശുദ്ധിയിൽ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രോലൈഫിലും നിക്ഷിപ്തമായിരിക്കുന്നു.
രണ്ടും പരസ്പര പൂരകങ്ങളാണ്.ഒന്നിനെ മറ്റേതിൽനിന്ന് അടർത്തിമാറ്റുവാൻ കഴിയുകയില്ലയെന്ന് ബീച്ച് യൂത്ത് ക്രോസിന് മുന്നോടിയായി ദേവാലയങ്ങളിൽ വായിച്ച സർക്കുലറിൽ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.

ഫാത്തിമ മാതാ തീർത്ഥാലയത്തിൽ നടന്ന സമാപന ആശീർവാദം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ നിർവ്വഹിച്ചു.

ജീവന്റെ വില നഷ്ടപ്പെടുന്ന മരണസംസ്കാരത്തിന്റെ ഈ കാലഘട്ടത്തിൽ പ്രാർത്ഥനയിൽ നിന്നുടലെടുക്കുന്ന വിവേകത്തിലടിസ്ഥാനപ്പെട്ട് ജീവനെ സ്നേഹിക്കുന്ന തലമുറ രൂപപ്പെടേണ്ടിയിരിക്കുന്നുവെന്ന് വികാരി ജനറൽ സൂചിപ്പിച്ചു.

പ്രോലൈഫ് രൂപത ഡയറക്ടർ
ഫാ. ജോയ്സൺ ജോസഫ്, കെ സി വൈ എം രൂപത ഡയറക്ടർ ഫാ. ബിന്നി മാനുവൽ sdb, കെ സി ബി സി പ്രോലൈഫ് സമിതി ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, കെ സി വൈ എം രൂപതാ പ്രസിഡന്റ്‌ കിരൺ ക്രിസ്‌റ്റഫർ, ജോസ് ഹെയ്സർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു .

സിസ്റ്റർ ഇസബെൽ മേരിയുടെ നേതൃത്വത്തിൽ എഫ് ഐ എച്ച് സിസ്റ്റേഴ്സ് ഫാത്തിമാലയത്തിൽ ആരാധന നടത്തി.

കുരിശിന്റെ വഴിക്ക് രൂപതാ
കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ്‌ എഡ്‌വേർഡ് രാജു, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്‌നേഷ്യസ് വിക്ടർ, കെ സി വൈ എം ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, കെ സി വൈ എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡെലിൻ ഡേവിഡ്, ആനിമേറ്റർ സിസ്റ്റർ മേരി രജനി, പ്രോലൈഫ് പ്രവർത്തകരായ ജീവ ജേക്കബ്, സുനിത, ജോസ് പീറ്റർ റോസാലൻ, ലൂസിയ എന്നിവർ നേതൃത്വം നൽകി.

നിങ്ങൾ വിട്ടുപോയത്