I have put my words in your mouth.(Isaiah 51:16)

ദൈവത്തിൻറെ വചനം നമ്മുടെ അധരത്തിൽ നിക്ഷേപിക്കുമ്പോൾ അധര വിശുദ്ധീകരണം നടക്കും. അധര വിശുദീധികരണം നമ്മുടെ ആൽമീയ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. നാം രക്ഷാ പ്രാപിക്കണമെങ്കിൽ കർത്താവിൻറെ നാമം വിളിച്ചപേക്ഷിക്കണം. അതുകൊണ്ട് കർത്താവിൻറെ നാമം വിളിച്ച് അപേക്ഷിക്കണമെങ്കിൽ അധര വിശുദ്ധീകരണം നമുക്ക് ആവശ്യമാണ്. ഏശയ്യാ, എസക്കിയേൽ, ജെർമിയാ, മോശ എന്നീ പ്രവാചകൻമാരെ ദൈവം വിളിച്ചപ്പോൾ ആദ്യം നടത്തിയത് അധര വിശുദ്ധീകരണം ആണ്.

മനുഷ്യർക്ക് ശരീരത്തെ പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കും എന്നാൽ പലപ്പോഴും ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ നാവിനെ നിയന്ത്രിക്കുവാൻ പലപ്പോഴും സാധിക്കില്ല. മനുഷ്യൻ പലപ്പോഴും സാഹചര്യങ്ങൾക്കനുസൃതമായി ശാപവാക്കുകളും ദുഷ്ട വർത്തമാനങ്ങളും പറയാറുണ്ട്. എന്നാൽ സാഹചര്യങ്ങളെ നോക്കി ദൈവത്തിൻറെ വചനം ആണ് നാം പറയേണ്ടത്. ഉദാഹരണമായി പറഞ്ഞാൽ ഒരു ജോലി ആഗ്രഹിക്കുന്ന ഒരാൾ പലപ്പോഴും പല പ്രാവശ്യവും ജോലിക്ക് അഭിമുഖമായ പരീക്ഷയിൽ പരാജയപ്പെട്ട് പോകാറുണ്ട്, എന്നാൽ നാം അവിടെ പരാജയങ്ങളെ നോക്കി ശാപവാക്കുകൾ അല്ല പറയേണ്ടത് അനുഗ്രഹമാകുന്ന ദൈവത്തിൻറെ വചനമാണ് പറയേണ്ടത്. സാഹചര്യങ്ങളെ നോക്കി ഭയത്തിന്റ വാക്കുകൾ പറയുമ്പോൾ ആണ് ദൈവത്തിൻറെ അനുഗ്രഹം നമ്മിൽ ലഭിക്കാതെ പോകുന്നത്.

തിരുവചനം നോക്കിയാൽ ദാവീദ് രാജാവ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഃഖം അനുഭവിച്ച വ്യക്തിയായിരുന്നു എന്നു കാണാൻ കഴിയും എന്നാൽഏതു പ്രതിസന്ധിയിലും, ദുഃഖത്തിന് അവസ്ഥയിലും സാഹചര്യങ്ങളെ നോക്കാതെ ദൈവത്തിൻറെ വചനം ഏറ്റുപറഞ്ഞു അത് ദാവീദിന് അനുഗ്രഹത്തിന് കാരണമായി കർത്താവ് പറഞ്ഞു ദാവീദിൻ ഹൃദയപ്രകാരം നടന്നവൻ എന്ന്. നാമോരോരുത്തരും പുതിയ ഒരു വർഷത്തേക്ക് കടന്നിരിക്കുകയാണ് സാഹചര്യം നോക്കാതെ പ്രതിസന്ധിയെ നോക്കാതെ നാം ഓരോരുത്തർക്കും പൂർണ്ണ വിശ്വാസത്തോടെ കർത്താവിൻറെ വചനം ഏറ്റു പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്