ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികളിലെ 80:20 അനുപാതം എന്ന സർക്കാർ ഉത്തരവ് റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധി സ്വാഗതാർഹം എന്നു സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ.

എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന ഉറപ്പാക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ക്രൈസ്തവർ ഉൾപ്പടെയുള്ള മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കു നീതി ലഭിക്കുക എന്നതാണ് ഈ വിധിയിലൂടെ നടപ്പാക്കപ്പെടുന്നത് എന്നു അന്തർദേശീയ സീറോ മലബാർ മാതൃവേദി യോഗം അഭിപ്രായപ്പെട്ടു.

പ്രസ്തുത യോഗത്തിൽ ഡയറക്ടർ റവ.ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ആനിമേറ്റർ സി.ഡോ. സാലി പോൾ, റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോസഫ് ,ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്