ദൈവം നമ്മെ പരാജിതരോ ദുഃഖിതരോ ആയി കാണുവാൻ ആഗ്രഹിക്കുന്നില്ല. ശക്തിക്കായി കർത്താവിനെ ആശ്രയിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്ന് സങ്കീർത്തനം പറയുന്നു. കർത്താവ് നാം ഓരോരുത്തർക്കും വിജയം നൽകുന്ന യോദ്ധാവാണ്. കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും. ദൈവത്തിൽ ആശ്രയിക്കാനുള്ള മടിയും സന്നദ്ധ ഇല്ലായ്മയും കാരണം പലപ്പോഴും അർഹിക്കുന്ന വിജയങ്ങൾ പോലും നേടിയെടുക്കുവാൻ കഴിയാതെ വരുന്നു. പൂർണ്ണമനസ്സോടെ ദൈവത്തിൽ ആശ്രയിക്കുക, പരിശുദ്ധാത്മാവിനെ ജീവിതത്തിലേക്ക് ക്ഷണിക്കുക, വചനത്തിന്റെ ശക്തി അനുദിനം ജീവിതത്തിൽ അനുഭവിക്കുക, ഇതിലൂടെ എല്ലാം നമ്മുടെ ജീവിതം ഫലദായകമാകും.our strength to your servant, (Psalm 86:16)

പുതിയ നിയമ കാലഘട്ടത്തിൽ കർത്താവ് നൽകുന്ന ശക്തി പരിശുദ്ധാൽമാവിലൂടെയാണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെയാണ്. എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവർത്തിക്കുന്ന ആ ആത്മാവിനുവേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്.

അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാൻ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം. പരിശുദ്ധാത്മാവിൽ നിങ്ങളെ സ്വയം ശക്തീകരിക്കുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെടും. നാം ഓരോരുത്തരും പ്രാർത്ഥനയുടെ ശക്തിയാൽ ലോകത്തെ കീഴടക്കുക. ലോകത്തിന്റെ അധികാരങ്ങളെ നോക്കി നിങ്ങൾ പേടിക്കേണ്ടതില്ല, ലോകത്തെ സൃഷ്ടിച്ച ദൈവത്തിന്റെ ശക്തി ലോകത്തിൻറെ അധികാരങ്ങളെകാൾ വളരെ വലുതാണ്. ദിനംപ്രതി നമ്മൾ ശക്തിപ്പെടുത്തുന്ന കർത്താവിനു നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

ദൈവഭക്‌തനു നന്‍മ ചെയ്‌താല്‍നിനക്കു പ്രതിഫലം ലഭിക്കും;
അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്‌.
പ്രഭാഷകന്‍ 12 : 2

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്