ദൈവ മക്കളെ നാം ഓരോരുത്തരുടെയും കാര്യത്തിൽ ദൈവത്തിന് പ്രത്യേക പദ്ധതികൾ ഉണ്ട്. ആയതിനാൽ വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. ദൈവം നമുക്കായി സൃഷ്ടിച്ച മനോഹരമായ ഇന്നത്തെ ദിവസത്തെ ഓർത്തു അവിടുത്തേക്ക് നന്ദി പ്രകാശിപ്പിച്ചു ആ കരുണയിൽ കൂടുതൽ അഭയം പ്രാപിക്കാൻ ശ്രമിക്കുമ്പോൾ, നാളയെക്കുറിച്ചുള്ള നമ്മുടെ എല്ലാ അനാവശ്യ ഭയങ്ങളെയും എടുത്തുമാറ്റുന്ന കൃപകളാൽ ദൈവം നമ്മെ അനുഗ്രഹിക്കും. ഓരോ ദിവസത്തെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും സ്വീകരിച്ച്, അവയിലൂടെയെല്ലാം ദൈവത്തെ മഹത്വപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതപ്രകാരമാകുന്നത്.

ദൈവത്തിന്റെ പരിപാലന തന്റെ ക്ലേശം നിറഞ്ഞ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ വി പൗലോസ് നമ്മെ ഓർമിപ്പിക്കുന്നു, “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലിപ്പി 6:6,7).

സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെ കാര്യത്തിൽ ദൈവം എത്രയധികം ശ്രദ്ധിക്കുന്നുണ്ടാകും. പൊങ്ങച്ചവും ഭയവുമില്ലാതെ സത്യത്തിന്റെ പാത തിരഞ്ഞെടുക്കുന്ന മനുഷ്യനെ തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിക്കുന്ന ദൈവമാണ് സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ്. ഭൂരിഭാഗത്തിന്റെ ആശയങ്ങളോടും ലോകത്തിന്റെ ശരിതെറ്റുകളോടും വിധേയത്വം കാണിക്കാതെ സത്യമാകുന്ന ദൈവത്തിലേക്കുള്ള പാതയിലൂടെ നടക്കാൻ ധൈര്യം തരുന്നതും അവിടുന്ന് തന്നെയാണ്.നാളെയെക്കുറിച്ചു ആകുലപ്പെട്ടു ദൈവം നമുക്ക് നല്കിയിരിക്കുന്ന ഇന്നത്തെ ദിവസം നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപയ്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ദൈവഭക്‌തനു നന്‍മ ചെയ്‌താല്‍നിനക്കു പ്രതിഫലം ലഭിക്കും;
അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്‌.
പ്രഭാഷകന്‍ 12 : 2

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്