കോട്ടയം: തിരുവനന്തപുരം സെന്റ് ജോസഫ് സിഎംഐ പ്രൊവിന്‍സ് അംഗവും കോട്ടയം പുല്ലരിക്കുന്ന് ജീവധാര ഡയറക്ടറുമായ ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കും. 1915 സെപ്റ്റംബര്‍ 28ന് പുളിങ്കുന്ന് മണലാടി മണലേല്‍ കുടുംബത്തില്‍ പരേതരായ ജോസഫ്- ഏലിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1946 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കേരള കാത്തലിക്ക് സ്റ്റുഡന്റസ് ലീഗിന്റെ ആദ്യ ഡയറക്ടറും കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സ്ഥാപകനുമാണ്.

ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍, കോട്ടയം പുല്ലരിക്കുന്ന് സ്വാശ്രയ ഗ്രാമം പദ്ധതി തുടങ്ങിയവയുടെ ആരംഭകനുമാണ്. ജീവധാര തിയോളജി സെന്ററിനെ എംജി യൂണിവേഴ്‌സിറ്റി സോഷ്യോ റിലീജിയസ് റിസര്‍ച്ച് സെന്ററായി ഉയര്‍ത്തിയത് ജോസഫച്ചന്റെ ശ്രമഫലമായാണ്. മൃതദേഹം ഇന്നു രാവിലെ ഒന്പതിന് മാന്നാനം ആശ്രമ പള്ളിയില്‍ കൊണ്ടുവരും. പരേതരായ മാത്തച്ചന്‍, മേരി, കുഞ്ഞമ്മ, ഏലിക്കുട്ടി, മറിയാമ്മ, അന്തോണിച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.