കുടുംബാസൂത്ര ണവും ഗർഭഛിദ്രവും സാധാരണയായി മാറുന്ന കാലഘട്ടത്തിൽ ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയായി വ്യത്യസ്തമായ ഒരു സംഗമം.

കോതമംഗലം രൂപതാ അംഗങ്ങളായ വിവാഹം കഴിഞ്ഞ് 25 വർഷമോ അതിൽ താഴെയോ ആയ നാലു മക്കളും അതിൽ കൂടുതലുമുള്ള ദമ്പതികളുടെ സംഗമം രൂപതയുടെ ചരിത്രത്തിൽ തന്നെ പുത്തൻ അനുഭവമായി.

4 മുതൽ 8 വരെ കുട്ടികളുടെ കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് അഭിവന്ദ്യ രൂപതാ അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിനോടൊപ്പം വലിയ കുടുംബങ്ങളുടെ ആനന്ദം പങ്കുവെച്ചു. മിഷൻലീഗ് രൂപതാ ഡയറക്ടർ ഫാ. വർഗീസ് പാറമേൽ, ഫാമിലി അപ്പോസ്തലറ്റ് രൂപതാ ഡയറക്ടർ ഫാ. ജോർജ് കുരിശുമൂട്ടിൽ എന്നിവർ സംസാരിച്ചു.

70 കുടുംബങ്ങൾ..140 മാതാപിതാക്കൾ..350നടുത്ത് കുഞ്ഞുങ്ങൾ..

Cml Kothamangalam Diocese

നിങ്ങൾ വിട്ടുപോയത്