ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ SFIയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്. ക്രൈസ്തവരുടെ വിശ്വാസത്തെ വികലമായി SFI ഇത്തരത്തിൽ “ആവിഷ്കരിക്കുന്നത്”ഇത് ആദ്യമായല്ല എന്ന് ഓർമയുണ്ട്.

ആവിഷ്കാര സ്വാതന്ത്രം അതിരുകടന്നാൽ നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ ഇതുപോലെ പൊതുവേദിയിൽ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണാഘടന നൽകുന്നുണ്ട് എന്ന കാര്യം മറക്കേണ്ട.

പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല എന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ ഒരു പ്രത്യേയശാസ്ത്രം പോലും ഇല്ലാത്തതാണ് നിങ്ങളുടെ കുറവ്. “ലക്ഷ്യം കാണാൻ ഏത് മാർഗവും തിരഞ്ഞെടുക്കാം” -എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശം.

നിങ്ങളുടെ ലക്ഷ്യം എന്താണെന്നു പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്. പക്ഷെ അതിനു ഉപയോഗിക്കുന്ന മാർഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാർഗമായി തരംതാഴ്ത്തപ്പെടരുതെന്ന് ഓർമിപ്പിക്കുന്നു. എന്ന് രാഷ്ട്രീയ ബോധവും, രാഷ്ട്രബോധവുമുള്ള കത്തോലിക്ക യുവജനത.

KCYM-SMYMതാമരശ്ശേരി രൂപത

Fr. Anish Karimaloor O. Praem

നിങ്ങൾ വിട്ടുപോയത്