കൊ​ച്ചി: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ക്രി­​സ്മ­​സ് വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്ത സ­​ഭാ­​ധ്യ­​ക്ഷ­​ന്മാ­​രെ വി­​മ​ര്‍­​ശി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രേ ആ­​ഞ്ഞ­​ടി­​ച്ച് കെ­​സി­​ബി­​സി. മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ക്രൈസ്തവ സ​മൂ​ഹ​ത്തി​ന് നീ​ര​സ​മു​ണ്ടെ​ന്ന് കെ​സി​ബി​സി വ​ക്താ​വ് ഫാ​ദ​ര്‍ ജേ​ക്ക​ബ് പാലക്കാപ്പിള്ളി പ്ര­​തി­​ക­​രി​ച്ചു.

മ­​ന്ത്രി­​യു​ടെ വാ​ക്കു​ക​ള്‍​ക്ക് പ​ക്വ​ത ഇ​ല്ല. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ മ​ന്ത്രി സ്ഥാ​നം പോ​യ ആ­​ളാ­​ണ് സ­​ജി ചെ­​റി­​യാ​ന്‍. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത സ്ഥാ​ന​ത്തു​ള്ള​വ­​രെ സം­​ബോ­​ധ­​ന ചെ­​യ്യു­​മ്പോ​ള്‍ ഉ­​പ­​യോ­​ഗി­​ക്കേ­​ണ്ട ഒ­​രു നി​ഘ­​ണ്ടു അ­​വ­​രു​ടെ കൈ­​യി­​ലു​ണ്ട്. ആ ​സ്‌​കൂ​ളി​ല്‍ നി​ന്ന് വ​രു​ന്ന ആ​ളാ​ണ് സ​ജി ചെ​റി­​യാ­​നെ​ന്നും അ­​ദ്ദേ­​ഹം വി­​മ​ര്‍­​ശി​ച്ചു.

ക്രൈ­​സ്­​ത­​വ​ര്‍ എ­​ന്ത് നി­​ല­​പാ­​ട് സ്വീ­​ക­​രി​ക്ക­​ണം എ­​ന്ന് പ­​റ­​യേ​ണ്ട­​ത് മ­​റ്റ് രാഷ്‌ട്രീയ പാ​ര്‍­​ട്ടി­​ക​ള​ല്ല. ഏ­​തെ­​ങ്കി​ലും ഒ­​രു വി­​രു­​ന്നി­​ന് പോ­​യാ​ല്‍ ആ ​രാ­​ഷ­​ട്രീ­​യ­​പാ​ര്‍​ട്ടി­​യോ­​ടാ­​ണ് ക്രൈ­​സ്­​ത­​വ­​സ­​മൂ­​ഹ­​ത്തി­​ന് ചാ­​യ്‌­​വ് എ­​ന്ന് സ്ഥാ­​പി­​ക്കേ­​ണ്ട കാ­​ര്യ­​മി​ല്ല.

ബി​ഷ​പ്പു​മാ​ര്‍ പ​ങ്കെ​ടു​ത്ത​ത് പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ­​ത്തി­​ലാ­​ണെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.ഭ​രി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് ഇ​ത്ത​രം പ്ര​സ്താ​വ​ന ഉ​ണ്ടാ​കു​ന്ന​ത് ശ­​രി­​യ­​ല്ലെ​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സ​ജ്ജ​മാ​ക്കി​യ വി​രു​ന്നി​ൽ ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്.

ബി​ജെ​പി വി​രു​ന്നി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ ചി​ല ബി​ഷ​പ്പു​മാ​ർ​ക്ക് രോ​മാ​ഞ്ച​മു​ണ്ടാ​യി. കേ​ക്കും മു​ന്തി​രി വാ​റ്റി​യ വൈ​നും കി​ട്ടി​യ​പ്പോ​ൾ ബി​ഷ​പ്പു​മാ​ർ മ​ണി​പ്പൂ​രി​നെ മ​റ​ന്നെ​ന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

നിങ്ങൾ വിട്ടുപോയത്