കോട്ടയം: ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലെ മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരനും ചാമക്കാല സെന്റ് ജോണ്‍സ് പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറ അര്‍ഹനായി. ആനുകാലികങ്ങളിലെ രചനകള്‍ക്കു പുറമെ നോവലുകളടക്കം 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌നേഹത്താഴ്‌വര പബ്‌ളിക്കേഷന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നീണ്ടൂര്‍ ഇടവക കടവില്‍ചിറയില്‍ മാത്യുഅന്നമ്മ ദന്പതികളുടെ പുത്രനാണ്. 26ന് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍ മാര്‍ മാക്കീല്‍ അനുസ്മരണചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അവാര്‍ഡ് സമ്മാനിക്കും.

നിങ്ങൾ വിട്ടുപോയത്