ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെ
കുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്
സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെ
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽ
പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയും
ആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.റെനി തോമസ് ,ടാബി ജോർജ് എന്നിവർ പ്രസംഗിച്ചു .


ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽ
തെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള
കുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായി
സംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർ
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു.

കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കർ നാലുമണിക്കൂറോളംഫോർട്ട്‌കൊച്ചിയിലും പരിസരപ്രദേശത്തും ഓട്ടോ യിൽ കുട്ടിയുമായിഅന്വേഷിച്ചു അലഞ്ഞു.

ഒടുവിൽ കുട്ടിയെ പോലിസ് സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചു.
പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിലും,പനമ്പള്ളി നാഗറിലെ സ്വകാര്യ ലാബിലും, കളമശ്ശേരിയിലെ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യഭവനിലേയ്ക്കും അഷ്‌കറിന്റെ ഓട്ടോയിൽ തന്നെയാണ് കൊണ്ടുപോയത്.
ഒരു ദിവസം മറ്റൊരു ഓട്ടത്തിനും പോകാതെ അദ്ദേഹം കുഞ്ഞിന്റെസുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ ശ്രദ്ധിച്ചു.

നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന തെരുവോരങ്ങ ളിൽ കണ്ടെത്തുന്നകുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെമാതൃകയാണ് അഷ്‌കർ മാതൃകാ പ്രവർത്തനത്തിലൂടെ കാഴ്ചവെച്ചതെന്നു പ്രൊ ലൈഫ് പ്രവർത്തകർ പറഞ്ഞു.

“അമ്മ തന്റെ കുഞ്ഞിനെ സ്വന്തമായി സ്നേഹത്തോടെ വിണ്ടും നിയമപ്രകാരം സ്വീകരിച്ചു, ആത്മാർത്ഥതയോടെ വളർത്തുമെന്നാണ് ഞങ്ങളുടെ പ്രതിക്ഷ. കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മയെന്നത് കേരള സമൂഹം ഏറെ വേദനയോടെയാണ് വീക്ഷിക്കുന്നത്. വിവിധ പ്രതിസന്ധികൾ നേരിടുന്ന അമ്മമാർക്കും കുടുംബങ്ങൾക്കും കൗൺസിലിങ് അടക്കമുള്ള പിന്തുണയും സ്വാന്തനവും സാരക്ഷണവും നൽകുവാൻ സർക്കാർ സംവിധാനങ്ങളും സാമൂഹ്യ പ്രസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ഉചിതമായ സഹായം നൽകുവാൻ പ്രൊ ലൈഫ് പ്രവർത്തകർ ശ്രദ്ധിക്കുന്നതാണ്….”സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ സെക്രട്ടറിയും കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് പറഞ്ഞു .

ആശംസകൾ

നിങ്ങൾ വിട്ടുപോയത്