അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം .
കൊച്ചി:പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട് അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചശേഷം കൊ ലപ്പെടുത്തിയ കേസിൽ വിധി വന്ന സാഹചര്യത്തിൽ,കേരളീയ സമൂഹത്തിന്റെ മനസാക്ഷി ഉണരണമെന്ന് സീറോ മലബാർ സഭാ പ്രൊലൈഫ് അപ്പോസ്തലേറ്റ്.
വിധിയുടെ പശ്ചാതലത്തിൽ മധുവിന്റെ കുടുംബത്തിന് ഉചിതമായ സംരക്ഷണം നൽകണം.പട്ടിണിമൂലം വിഷമിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും യഥാവസരം അർഹിക്കുന്ന സഹായം എത്തിക്കുവാൻ കഴിയുന്ന സാമൂഹ്യസേവന സംവിധാനം ആവിഷ്കരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു.വാർത്താ വിശകലനങ്ങൾക്കപ്പുറം കർമ്മ പദ്ധതികളാണ് സമൂഹത്തിന് ആവശ്യം.
അനുദിന ജീവിതത്തിൽ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്നവർക്ക് ബന്ധപ്പെടുവാൻ പഞ്ചായത്ത്-വില്ലേജ് തലത്തിൽ ബന്ധപ്പെടുവാൻ കേന്ദ്രങ്ങളും,ഫോൺ നമ്പറും ഉണ്ടാകുന്നത് ഉചിതമായിരിക്കും.മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും പട്ടിണിമൂലം വിഷമിക്കുന്നവർക്കുള്ള ക്ഷേമ പദ്ധതികൾ ഉടൻ ആവിഷ്കരിക്കണം.
തെരുവിൽ അലയുന്ന അഗതികൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികൾക്ക് പ്രൊലൈഫ് അപ്പോസ്തലേറ്റ് ഉചിതമായ പിന്തുണ നൽകുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരെ തെരുവിൽ കണ്ടാൽ പോലീസിൽ അറിയിക്കണം. ആ വ്യക്തിയെ ബന്ധുക്കളെ ഏൽപ്പിക്കുകയോ, സര്‍ക്കാര്‍ ചികിത്സാ സംവിധാന ങ്ങളിൽ ഏൽപ്പിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടെന്ന് നിയമം പറയുന്നു.
അട്ടപ്പാടി മധു ആൾക്കൂട്ട ആക്രമണ കേസിൽ വിധി വന്നു. ആള്‍ക്കൂട്ടം വിധി പ്രഖ്യാപിച്ചു ശിക്ഷ നടപ്പിലാക്കുന്ന ശൈലിക്ക് ഒരു താക്കീതാകാം ഈ വിധിയെന്ന് ആഗ്രഹിക്കാം.
ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരാൾ ഉചിതമായ ചികിത്സകളും പരിരക്ഷയും ഇല്ലാതെ തെരുവിൽ അലഞ്ഞു നടക്കുന്ന സാഹചര്യം ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാൽ അത് ബന്ധുക്കളുടെയും സ്റ്റേറ്റിന്റേയും പരാജയമാണ്. ഇതേ കുറിച്ച് ചില പരാമർശങ്ങൾ കോടതി വിധിയിലുണ്ടെന്നാണ് അറിയുന്നത്. രോഗം കൊണ്ടോ, ബുദ്ധി വളർച്ചയുടെ കുറവ് മൂലമോ തന്റെ പക്ഷം പറയാൻ പറ്റാത്ത നിസ്സഹായാവസ്ഥയിൽ പോകുന്നവരെ പരിഹസിക്കുകയോ എന്തെങ്കിലും സംശയത്തിന്റെ പേരിൽ ഉപദ്രവിക്കുകയോ ചെയ്യുന്നവരുണ്ട്.
തികഞ്ഞ ഗുണ്ട പരസ്യമായി അക്രമം കാണിക്കുമ്പോൾ പഞ്ചപുച്ഛം അടക്കി നിൽക്കുന്ന വീരന്മാരും ഈ പാവങ്ങളെ തല്ലാൻ ഇറങ്ങും. മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരെ തെരുവിൽ കണ്ടാൽ പോലീസിൽ അറിയിക്കണം. ആ വ്യക്തിയെ ബന്ധുക്കളെ ഏൽപ്പിക്കുകയോ, സര്‍ക്കാര്‍ ചികിത്സാ സംവിധാന ങ്ങളിൽ ഏൽപ്പിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടെന്ന് നിയമം പറയുന്നു.
ഇത് കരുതലിന്റെ പ്രകടനമാകണം. ശിക്ഷയുടെ ശൈലിയിൽ ആകരുത്. ഇടപെടൽ സൗമ്യവും നയപരവുമാകണം.
(ഫേസ്ബുക്കിൽ)
Dr c j john Chennakkattu
മിനി ഡേവിസ് ,കൊച്ചി