കുട്ടികളെ തട്ടികൊണ്ട് പോയി ലക്ഷങ്ങൾ വിലപേശുന്നത് അന്നൊക്കെ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ; എന്നാൽ ഇന്നിതാ കേരളംഅതും നേരിട്ട് കാണുന്നു.

തീവ്രവാദപ്രവർത്തങ്ങളും അക്രമങ്ങളും പണ്ടൊക്കെ ആക്ഷൻ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളു, എന്നാൽ ഇന്നിതാ നമ്മുടെ നാട് അതൊക്കെ നേരിട്ട് കാണുന്നു.

മയക്ക് മരുന്നുകൾ ഉപയോഗിച്ച് ലഹരിക്കടികളായവരെ അന്നൊക്കെ സിനിമയിൽ മാത്രം കണ്ടിരുന്ന നമുക്ക് ഇന്നതൊക്കെ നേരിൽ കാണാൻ കഴിയുന്നു.

കള്ളക്കടത്തും സ്വർണ്ണക്കടത്തും അധോലകവുമൊക്കെ അന്നത്തെ കാലത്തേ സിനിമകളുടെ മുഖ്യ വിഷയമായിരുന്നെങ്കിൽ ഇന്നിതൊന്നും ഇല്ലാത്ത വാർത്താപ്രഭാതങ്ങൾ മലയാളിക്കില്ല.

സ്ത്രീപീഡനവും, കൊലപാതകങ്ങളും പണ്ട് പണ്ടേ സിനിമകളിലെ ഇതിവൃത്തമായിരുന്നെങ്കിൽ ഇന്നത് നിത്യജീവിതത്തിന്റെ വികൃത- വൃത്തങ്ങളായിമാറി.

പുരോഹിതരെ അതും പ്രത്യേകിച്ച് ക്രൈസ്തവ പുരോഹിതരെ അശ്‌ളീല – ഹാസ്യ കഥാപാത്രങ്ങളായി മാത്രം സിനിമകളിൽ അവതരിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് ആ കണ്ണോടെയല്ലാതെ അവരെ കാണാൻ ആർക്കുംസാധിക്കുന്നില്ല എന്ന അവസ്ഥയായി.

തെറിവാക്കുകൾ ആരെങ്കിലും പറഞ്ഞാൽ ചെവി പൊത്തണം എന്ന് പഠിപ്പിച്ച അമ്മമാരുടെ മലയാളക്കരയിൽ ഇന്ന് ഉരുളിക്കണക്കിന് തെറി അഭിഷേകമുള്ള സിനിമകൾ നമ്മുടെ കർണ്ണപാളികളെ വേദനിപ്പിക്കുന്നു.

മലയാളി കേൾക്കാൻ പോലും ഇഷ്ടപെടാതിരുന്ന സ്വവർഗ്ഗാനുരാഗവും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങളും ഇന്ന് സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ, നാളെ നമ്മുടെ വരും തലമുറകൾ എങ്ങനെ ഇവയെ അതിജീവിക്കും എന്ന ആശങ്ക മാത്രം പങ്ക് വയ്ക്കട്ടെ.

ബൈബിളിൽ മനോഹരമായ ഒരു വചനമുണ്ട് “നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലംകൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിന്മയിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽനിന്നാണല്ലോ അധരം സംസാരിക്കുന്നത്.” (ലൂക്കാ 6:43-45)

( ജോ കാവാലം)

നിങ്ങൾ വിട്ടുപോയത്