അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത്

രാവിലെ തണുപ്പ് കൂടി വരുന്നു.. വീട്ടുമുറ്റങ്ങളിൽ നക്ഷത്രങ്ങൾ മിന്നി തുടങ്ങി… പ്രകൃതി പോലും ക്രിസ്മസിന് ഒരുങ്ങുകയാണ്.

ഈ ക്രിസ്മസിന് നമുക്കും ഒരുങ്ങിയാലോ.. കുറച്ചൊന്നു നൊസ്റ്റാൾജിക് ആക്കാം ഈ ക്രിസ്മസ്.. ഒരുകാലത്തു കേക്കും നക്ഷത്രവും സാന്തക്ളോസും പോലെ ക്രിസ്മസിന്റെ ഭംഗിയായിരുന്നു ക്രിസ്മസ് കാർഡുകൾ.

എന്നാൽ ഇന്ന് ഇതത്ര സുപരിചിതമല്ല.ആ നന്മയിലേക്ക് നമ്മൾ തിരിച്ചു പോകുന്നു. നമ്മുടെ രൂപതയിലെ എല്ലാ മിഷൻ ലീഗ് അംഗങ്ങൾക്കുമായി അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയാണ്.

ഇത് ഒരു മത്സരം അല്ല. എന്നാൽ കത്തുകൾ എഴുതുന്നവർക്ക് സമ്മാനങ്ങൾ ഉണ്ട്.നിർദ്ദേശങ്ങൾ

ഈ ക്രിസ്മസിന് നമുക്കും ഒരുങ്ങിയാലോ.. കുറച്ചൊന്നു നൊസ്റ്റാൾജിക് ആക്കാം ഈ ക്രിസ്മസ്.. ഒരുകാലത്തു കേക്കും നക്ഷത്രവും സാന്തക്ളോസും പോലെ ക്രിസ്മസിന്റെ ഭംഗിയായിരുന്നു ക്രിസ്മസ് കാർഡുകൾ. എന്നാൽ ഇന്ന് ഇതത്ര സുപരിചിതമല്ല.ആ നന്മയിലേക്ക് നമ്മൾ തിരിച്ചു പോകുന്നു. നമ്മുടെ രൂപതയിലെ എല്ലാ മിഷൻ ലീഗ് അംഗങ്ങൾക്കുമായി അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയാണ്.ഇത് ഒരു മത്സരം അല്ല.

എന്നാൽ കത്തുകൾ എഴുതുന്നവർക്ക് സമ്മാനങ്ങൾ ഉണ്ട്.നിർദ്ദേശങ്ങൾ👉പോസ്റ്റ്‌ കാർഡുകൾ വാങ്ങിയോ, ക്രിസ്മസ് കാർഡുകൾ ഉപയോഗിച്ചോ, ഇല്ലന്റ് ഉപയോഗിച്ചോ നിങ്ങൾക്ക് ഈ കത്തുകളയക്കാം.

👉ഒരാൾ മൂന്ന് കത്തുകളാണ് അയക്കേണ്ടത്.1.നിങ്ങൾക്ക് പ്രിയപ്പെട്ട ഒരു അധ്യാപകൻ / അധ്യാപികക്ക്2.നിങ്ങൾക്ക് പ്രിയപ്പെട്ട ഒരു വൈദികൻ / സിസ്റ്ററിന്3. കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്

👉ഈ കത്തുകളിലൂടെ നിങ്ങളുടെ വിശേഷങ്ങൾ അറിയിക്കുകയും ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്യാവുന്നതാണ്

.👉കത്തിന്റെ അവസാനം മറുപടി പ്രതീക്ഷിക്കുന്നു എന്ന് കൂട്ടി ചേർക്കുമല്ലോ. നിങ്ങളുടെ മേൽവിലാസം from അഡ്രസ് ആയി കൂട്ടിച്ചേർക്കുമല്ലോ.

👉അഭിവന്ദ്യ പിതാവിന്റെ മേൽവിലാസം

: Mar George Madathikandathil Bishop House Kothamangalam 686691 മറ്റു രണ്ട് കത്തുകൾ അയക്കാനുള്ള അഡ്രസ് അറിയില്ലെങ്കിൽ അന്വേഷിച്ചു കണ്ടെത്തുമല്ലോ.

ഈ കത്തുകൾ മൂന്നും ഡിസംബർ 25നകം പോസ്റ്റ്‌ ചെയ്യുമല്ലോ

.👉സമ്മാനങ്ങൾ ലഭിക്കാൻ:-

1. എഴുതികഴിഞ്ഞ 3 കത്തുകളും അയക്കും മുമ്പ് അവ ഒരുമിച്ച് വെച്ച് ഒന്നോ രണ്ടോ ഫോട്ടോ എടുത്ത് +91 88481 94020 എന്ന നമ്പറിൽ whatsapp അയക്കുക. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് രൂപത തലത്തിൽ സമ്മാനം നൽകുന്നതാണ്.

2. എല്ലാ കുട്ടികളും കത്തുകളയച്ച ഇടവകയിലെ ജോയിന്റ് ഡയറക്ടർസ് ഇക്കാര്യം രൂപത ജോയിന്റ് ഡയറക്ടർ സി. ഫിലോ റാണിയെ അറിയിക്കുമല്ലോ. രൂപത തലത്തിൽ ഈ ശാഖകൾക്ക് സമ്മാനങ്ങൾ നൽകും.കത്തുകളെഴുതാം.. കാത്തിരിക്കാം.. മറുപടിക്കായി..

-സ്നേഹപൂർവ്വം

രൂപത കുടുംബം.ചെറുപുഷ്പ മിഷൻ ലീഗ്

കോതമംഗലം രൂപത

Cml Kothamangalam Diocese

നിങ്ങൾ വിട്ടുപോയത്