രണ്ടാഴ്ച്ച മുമ്പ് എയ്ഞ്ചൽ മോളും കുര്യനും വന്നപ്പോൾ ഒരു പുസ്തകം സമ്മാനമായി നൽകി. “ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ “-. എന്ന മനോഹരമായ പുസ്തകമാണ് മക്കൾ നൽകിയത്.
മലയാളികളുടെ പ്രിയപ്പെട്ട ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നടത്തിയ വിവിധ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ ഡി സി ബുക്ക്സ് പ്രസിദ്ധികരിച്ചിരിക്കുന്നു.എന്റെ അടുത്ത സുഹൃത്തും, സൺഡേ ശാലോമിലെ സഹപ്രവർത്തകനുമായ, പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനായ്ക് നിർമ്മൽ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 2019 ൽ ആദ്യപതിപ്പ് ഇറക്കി.
ഇപ്പോൾ 2025 നവംബറിൽ ഇറക്കിയ 11- മത് പതിപ്പാണ് എനിക്ക് ലഭിച്ചത്.
ജോസഫ് അച്ചനും വിനായ്കിനും അഭിനന്ദനങ്ങൾ ![]()
.
266 പേജുകൾ ഉള്ള പുസ്തകത്തിൽ 61 അധ്യാങ്ങൾ ഉണ്ട്.
വിവാഹം, കുടുംബജീവിതം എന്നിവയെ ഗൗരവമായി കാണുന്നവർ ഈ പുസ്തകം വായിക്കണം. പുസ്തകം സമ്മാനമായി നൽകിയാൽ യുവദമ്പത്തികൾക്ക് വലിയ അനുഗ്രഹമായിരിക്കും.
*വിശുദ്ധ* *വിവാഹം* എന്ന് ചിന്തിക്കുവാൻ, വിവാഹം, *കുടുംബജീവിതം* വിലപ്പെട്ട *ദൈവവിളിയാണെന്ന* ബോധ്യം വായനക്കാർക്ക് നൽകുന്ന പുസ്തകം.
കഴിഞ്ഞ ജനുവരിയിൽ വിവാഹം കഴിഞ്ഞ മക്കൾ കുര്യൻ – എയ്ഞ്ചൽ, മുന്ന് വർഷം മുമ്പ് വിവാഹം കഴിക്കുകയും, ഇപ്പോൾ 7 മാസം കഴിഞ്ഞ മോളുടെ മാതാപിതാക്കളായ അമൽ – ആൻമേരിയും ഈ പുസ്തകം മുഴുവൻ ശ്രദ്ധയോടെ വായിക്കുവാൻ പറഞ്ഞു.
*ജീവിതം*- ആണ് ഏറ്റവും വലിയ ആഘോഷം. ഓരോ നിമിഷവും സന്തോഷം, ആനന്ദം, പ്രത്യാശ നിറഞ്ഞതാകട്ടെ എല്ലാവര്ക്കും.
ആശംസകൾ.![]()
![]()

*സാബുജോസ്* .
9446329343.
26-04-2026.
