ഗർഭപാത്രത്തിൽ
കത്രിക നിക്ഷേപിക്കുന്ന
ചികിത്സാരീതി ആവർത്തിക്കരുത് .”*


കൊച്ചി. ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സപ്പിഴവ് ആവർത്തിക്കുന്നതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ 2021-ൽ ഗർഭപാത്രം നീക്കം ചെയ്ത ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റിൽ ശസ്‌ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രികതന്നെ നിക്ഷേപിച്ച സംഭവം സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു.


കോഴിക്കോട് മെഡിക്കൽ കോളേജിൽ സമാന സംഭവം ഉണ്ടായിട്ടും ആരോഗ്യവകുപ്പിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് ഗൗരവമായ വീഴ്ചയാണ്.
ഹർഷീന എന്ന വീട്ടമ്മയും അഞ്ചുവർഷം വയറ്റിൽ കുടുങ്ങിയ കത്രികയുമായി ജീവിക്കേണ്ടിവന്നു. അനുഭവിച്ച ദുരിത ങ്ങൾക്ക് നഷ്ട്ടപരിഹാരം തേടി 3 വർഷമായി സമരം ചെയ്തുകൊണ്ടിരിക്കുന്നു.
കോടിക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന ചികിത്സപ്പിഴവ് രോഗികളിലും സമൂഹത്തിലും ഭീതിയൂള വാക്കുമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ സാബു ജോസ് പറഞ്ഞു.


ആരോഗ്യമേഖലയിലെ മികവുകളുടെ വിവരങ്ങൾ പ്രസ്താവനകളിലൂടെയും പരസ്യങ്ങളിലൂടെയും വ്യക്തമാക്കുന്ന അധികാരികൾ വീഴ്ചവരുത്തുന്ന വ്യക്തികളുടെപേരിൽ അടിയന്തര നിയമനടപടികളും, ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് വിദക്ത ചികിത്സ ഉറപ്പുവരുത്തുകയും, സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്യണമെന്നും സാബു ജോസ് പറഞ്ഞു.*

Medical Negligence Must Not Be Repeated — Patient Safety Must Be Ensured in Government Hospitals
Kochi

Government hospitals are the primary refuge for ordinary citizens. Repeated incidents where surgical instruments are left inside patients’ bodies cause serious concern and undermine public confidence in the healthcare system.

Similar cases reported from Alappuzha Medical College and Kozhikode Medical College, where patients suffered for years without knowing the cause, raise grave questions about safety standards in healthcare institutions. Such incidents not only affect the health and quality of life of patients but also weaken society’s trust in the public health system.

Just as achievements in the health sector are highlighted, authorities have the responsibility to openly acknowledge lapses and correct them when they occur.

Therefore, the following measures must be implemented urgently:

  1. Mandatory digital surgical instrument counting and safety protocol
  2. Establishment of an independent medical safety audit system
  3. Immediate treatment support and fair compensation for victims of medical negligence
  4. Strengthening staff training and accountability mechanisms

Ensuring patient safety is the primary duty of the healthcare sector. Trust can be restored not by concealment, but by correction.

— Sabu Jose
Chairman, Pro-Life Global Fellowship
+91 9446329343

നിങ്ങൾ വിട്ടുപോയത്