ഒരുമയിലേക്കു മനസു ചേർത്തുവയ്ക്കേണ്ട സമയം. എല്ലാ കരങ്ങളെയും ചേർത്തുപിടിക്കേണ്ട സമയം.
ഒരുമയോടീ ബലി അർപ്പിക്കാമെന്നു മനസുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സാക്ഷ്യം വഹിക്കാൻ ഇതിനേക്കാൾ നല്ല അവസരമില്ല.
അവസാനം വന്നവനെപ്പോലും ചേർത്തുപിടിക്കുന്ന സ്നേഹം എല്ലാവർക്കുമായി കാത്തിരിക്കുന്നു.
നമ്മുടെ കുഞ്ഞു പരിഭവങ്ങളും നൊന്പരങ്ങളുമൊക്കെ അലിഞ്ഞില്ലാതാകുന്നത് ഈ സ്നേഹക്കൂട്ടായ്മയിലാണ്.
ഈ കൂട്ടായ്മയുടെ കരുത്താണ് നമ്മുടെ ജീവിതത്തിന്റെ ചൈതന്യവും ഊർജവും.
ഒറ്റ തിരിഞ്ഞുപോകാനല്ല ഒറ്റക്കെട്ടായി നീങ്ങാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
https://www.deepika.com/feature/leader_page.aspx?topicId=31&ID=24200