പഴയനിയമ കാലഘട്ടത്തിൽ ദൈവം തൻറെ ഭക്തരെ സന്ദർശിച്ചതായി വചനത്തിൽ ഉടനീളം കാണാൻ കഴിയും. ദൈവം തൻറെ ഭക്തന്മാരെ സന്ദർശിച്ചത്, നേരിട്ടോ, ദൂതന്മാർ വഴിയോ, ആയിരുന്നു. ദൈവത്തിൻറെ സന്ദർശനം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം എങ്കിൽ ഒന്നാമതായി വിശുദ്ധീകരണം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. ദൈവം വിശുദ്ധനാണ് വിശുദ്ധിയിൽ മാത്രമേ അവൻ വസിക്കുകയുള്ളു. നാമോരോരുത്തരുടെയും വീട്ടിൽ അതിഥികൾ സന്ദർശനം നടത്തുമ്പോൾ നാം എത്രമാത്രം മനോഹരമായി ഭവനം ഒരുക്കി ഇടാറുണ്ട്. ദൈവത്തിൻറെ സന്ദർശനം നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കുന്നതുകൊണ്ട്, ദൈവത്തിൻറെ ആലയമായ നമ്മുടെ ശരീരം എ പ്പോഴും വിശുദ്ധിയാൽ കാത്തു സൂക്ഷിക്കണം

ജീവിതത്തിൽ ദൈവവുമായി അടുത്ത ബന്ധം ഉണ്ടെങ്കിൽ മാത്രമേ ദൈവത്തിന്റ സന്ദർശനം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. ദൈവവചന ധ്യാനത്താലും, പ്രാർത്ഥനയാലും മാത്രമേ ദൈവവുമായി നമുക്ക് അടുത്ത ബന്ധം പുലർത്തുവാൻ സാധിക്കുകയുള്ളൂ. സുവിശേഷത്തിൽ പലയിടങ്ങളിൽ യേശു പലരുടെയും ഭവനങ്ങൾ സന്ദർശിച്ചതായി കാണാം. യേശു ഭവനം സന്ദർശിച്ച ഒരു വ്യക്തികളിൽ ഒരാളായിരുന്നു സക്കേവൂസ്.യേശുവിന്റെ സന്ദർശനം സക്കേവൂസിന്റെ ഭവനത്തിൽ പല മാറ്റങ്ങൾക്കും കാരണമായി ഭവിച്ചു. സക്കേവൂസിന്റെ കുടുംബം രക്ഷ പ്രാപിക്കാനും അതുപോലെ തന്നെ സക്കേവൂസിന്റെ മാനസാന്തരത്തിനും യേശുവിന്റെ സന്ദർശനം വഴിതെളിച്ചു. അതുപോലെ കർത്താവ് നമ്മളെ സന്ദർശിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ മാറ്റം എത്രത്തോളം വലുതായിരിക്കും.

പുതിയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ ആത്മാവായ പരിശുദ്ധാത്മാവ് എന്ന സഹായകനിലൂടെ ദൈവത്തിൻറെ സാന്നിദ്ധ്യവും സന്ദർശനവും നമ്മുക്ക് എല്ലായ്പോഴും ലഭിക്കുന്നു. പരിശുദ്ധാൽമാവ് നാം ഒരോരുത്തർക്കും വേണ്ടിയുള്ള ദൈവത്തിന്റ സഹായകനാണ്. അതിനാൽ നമ്മുടെ ഹൃദയത്തെ ദൈവ സാന്നിദ്ധ്യത്തിനായി എല്ലായ്പ്പോഴും വിശുദ്ധിയാൽ ഒരുക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്