കോട്ടയം: സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. നാർകോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം.
ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്നും അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നുമാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം ചേരുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ദിവസങ്ങൾ മുമ്പെയുള്ള പ്രതികരണം.
ഇന്ന് ഉച്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാലയിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുമെന്ന് സുധാകരൻ കോട്ടയത്ത് അറിയിച്ചു .പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലായിലേയ്ക്ക് പോകുന്നില്ല .
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി.സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ എത്തിയ കോൺഗ്രസ് നേതാക്കൾ അരമണിക്കൂറിലെറെ നേരം ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തിയത് .
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നാര്കോട്ടി്ക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ചു കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ ജോസി സെബാസ്റ്റിയൻ, പി.എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, വര്‍ഗീസ് ആന്റണി, ഷിബിന്‍ ജോണ്‍, ജോമി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാർ മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് പ്രവർത്തകരിലും ക്രൈസ്തവർക്കിടയിലും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു .ഈ സാഹചര്യത്തിലാണ് നേതാക്കന്മാർ അരമനകൾ സന്ദർശിക്കുന്നത് .