മാനസികാരോഗ്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഒരു സുപ്രധാന മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്ന സങ്കൽപ്പത്തെ ഉണർത്തുന്ന ഈ വർഷത്തെ സന്ദേശം സ്വാഗതാർഹമാണ്.

മനസ്സിന്റെ സ്വാസ്ഥ്യം നില നിർത്തുവാൻ പോന്ന സാമൂഹികാന്തരീക്ഷം അപ്പോൾ ഉറപ്പാക്കണം.അത് ഒരു വലിയ ഉത്തരവാദിത്തമാണ്.

രോഗാവസ്ഥകളിൽ ഒട്ടും വൈകാതെ ശാസ്ത്രം സാക്ഷ്യപ്പെടുത്തിയ ചികിത്സകൾ ലഭ്യമാക്കണം. രോഗം മൂലം തൊഴിൽ വൈഭവങ്ങളിൽ ശോഷണം വന്ന ഒരു ചെറിയ വിഭാഗത്തിന് മികച്ച പുനരധിവാസം ലഭിക്കുന്നതും അവകാശങ്ങളിൽ ഉൾപ്പെടും.

തുല്യതയോടെയും വിവചനമില്ലാതെയും ഈ സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ സൗകര്യം നല്‍കണം. മറ്റേത്‌ രോഗത്തിനുമെന്നത് പോലെ മനസികരോഗത്തിനും മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കണം.

രണ്ടായിരത്തി പതിനേഴിലെ മാനസികാരോഗ്യ പരിപാലന നിയമത്തിൽ ഇത്തരം അവകാശങ്ങളെ കുറിച്ച് വിശദമായി പറയുന്നുമുണ്ട്. പ്രായോഗിക തലത്തിൽ ഇതൊക്കെ സംഭവിക്കാൻ ചില തടസ്സങ്ങളുണ്ട്.

ആരോഗ്യ ബഡ്ജറ്റിന്റെ ഒരു ശതമാനത്തിൽ താഴെയാണ് മാനസികാരോഗ്യത്തിനുള്ള വിഹിതം.അതൊരു പരിമിതി തന്നെയാണ്. ആറ് വര്‍ഷം കഴിഞ്ഞിട്ടും മാനസികാരോഗ്യ പരിപാലന നിയമം വേണ്ടത്ര വേഗതയിൽ നടപ്പിലാക്കാൻ പറ്റുന്നില്ല.

സമൂഹിക നിലപാടുകൾ മാറുകയെന്നതാണ് മറ്റൊരു വലിയ ദൗത്യം.

മാനസികാരോഗ്യ ദിന ചിന്തകൾ ഇന്നത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ…

(സി ജെ ജോൺ)

Drcjjohn Chennakkattu

“Taking care of our Mental Health is an act of self-love. We need to make mental health as important as physical health. We are worthy of happiness and peace of mind”.

HAPPY WORLD MENTAL HEALTH DAY

https://www.manoramaonline.com/health/well-being/2023/10/10/dr-c-j-john-mental-health-is-a-universal-human-right.html?fbclid=IwAR2LVuyupPVu9upXrIui9v0kDloJbEkqgpRKM4rx4lK6zaWn0ps0l0BGNpI

മാനസികാരോഗ്യ ബുദ്ധിമുട്ടുകൾക്ക് ഡോക്ടറുടെ സഹായം തേടിയെന്നും ഇതൊരു സാധാരണ കാര്യമാണെന്നും ആമീർ ഖാനും മകൾ സൈറയും പറഞ്ഞത് ഒരു വിനോദ വർത്തയാകുന്നത് എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല.

മനസ്സിന്റെ രോഗങ്ങളിൽ സ്റ്റിഗ്മയുള്ള സമൂഹത്തിലേക്ക് മടിക്കാതെ വിദഗ്ധ സഹായം തേടണമെന്ന സന്ദേശം നല്‍കുന്നത് Entertainment അല്ല സർ..

ഇത് മാനസികാരോഗ്യ ബോധവൽക്കരണ വാർത്തയാണ് സർ..

Please correct 🙏

(സി ജെ ജോൺ)

നിങ്ങൾ വിട്ടുപോയത്