അ​​​ങ്ങ​​​നെ ഒ​​​രു നൂ​​​റ്റു​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ല​​​മാ​​​യി ന​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക്കി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്നു​​​വ​​​ന്ന വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. ആ ​​​പ്ര​​​ദേ​​​ശ​​​ത്തു നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പാ​​​ർ​​​ത്തി​​​രു​​​ന്ന അ​​​ർ​​​മേ​​​നി​​​യ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ നാ​​​ടു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്നു.

1894ലും 1915​​​ലും അ​​​ര​​​ങ്ങേ​​​റി​​​യ അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ഹ​​​ത്യ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന അ​​​സ​​​ർ​​​ബൈ​​​ജാ​​​നി അ​​​ധി​​​നി​​​വേ​​​ശം ല​​​ക്ഷ്യം ക​​​ണ്ടു.

ഇ​​​പ്രാ​​​വ​​​ശ്യം അ​​​ധി​​​കം ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലി​​​ന് ഇ​​​ടകൊ​​​ടു​​​ക്കാ​​​തെ അ​​​ർ​​​മേ​​​നി​​​യ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ സ​​​ക​​​ല​​​തു​​​മു​​​പേ​​​ക്ഷി​​​ച്ച് അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്ക് പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.ക​​​ഴി​​​ഞ്ഞ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യി അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ കാ​​​ത്തി​​​രു​​​ന്ന​​​തും ഇ​​​തി​​​നാ​​​ണ്. ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കി​​​ലെ 1,20,000 അ​​​ർ​​​മേ​​​നി​​​യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക്രൈ​​​സ്ത​​​വ​​​രി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും നാ​​​ടു​​​വി​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. പ​​​ലാ​​​യ​​​നം ചെ​​​യ്യാ​​​ൻ​​പോ​​​ലും ക​​​ഴി​​​വി​​​ല്ലാ​​​ത്തവ​​​രും അ​​​സ​​​​​​ർ​​​ബൈ​​​ജാ​​​ന്‍റെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ ഉ​​​ള്ള​​​വ​​​രു​​​മാ​​​യ കു​​​റേ​​​പ്പേരൊ​​​ഴി​​​കെ അ​​​വി​​​ടെ​​​യി​​​നി അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ ആ​​​രു​​​മി​​​ല്ല.

1915ലെ ​​​വം​​​ശ​​​ഹ​​​ത്യ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നെ​​​ന്ന​​​വി​​​ധം ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കിനെയും​​​ അ​​​ർ​​​മേ​​​നി​​​യ​​​യെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ലാ​​​ച്ചി​​​ൻ​​​ പാ​​​ത അ​​​സ​​​​​​ർ​​​ബൈ​​​ജാ​​​ൻ അ​​​ട​​​ച്ചു. അ​​​സ​​​ർ​​​ബൈ​​​ജാ​​​ന് അ​​​ക​​​ത്തു കി​​​ട​​​ക്കു​​​ന്ന ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കി​​​ലേ​​​ക്ക് ഭ​​​ക്ഷ​​​ണ​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളും മ​​​രു​​​ന്നും മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളും എ​​​ത്തി​​​ച്ചി​​​രു​​​ന്ന ഈ ​​​പാ​​​ത അ​​​ട​​​ച്ച​​​തോ​​​ടെ ഒ​​​ന്നേ​​​കാ​​​ൽ​​​ ല​​​ക്ഷം വ​​​രു​​​ന്ന അ​​​ർ​​​മേ​​​നി​​​യ​​​ർ പ​​​ട്ടി​​​ണി കി​​​ട​​​ന്നു മ​​​രി​​​ക്കുമെന്ന അ​​​വ​​​സ്ഥ​​​യാ​​​യി. അ​​​വ​​​രെ നാ​​​ടു​​​വി​​​ടാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ല​​​ക്ഷ്യം. തു​​​ട​​​ർ​​​ന്ന് ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ അ​​​സ​​​റി സൈ​​​നി​​​ക​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കി​​​ലെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റു മാ​​​ർ​​​ഗ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ മേ​​​ല്ക്കോ​​​യ്മ ഉ​​​റ​​​പ്പാ​​​യി.വം​​​ശീ​​​യ​​​ശു​​​ദ്ധീ​​​ക​​​ര​​​ണം ന​​​ട​​​ന്നുക​​​ഴി​​​ഞ്ഞ ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് ച​​​രി​​​ത്ര​​​പ​​​ര​​​വും സാം​​​സ്കാ​​​രി​​​ക​​​വു​​​മാ​​​യ മ​​​റ്റൊ​​​രു ദു​​​ര​​​ന്ത​​​മാ​​​ണ്. എ​​​ഡി നാ​​​ലാം നൂ​​​റ്റാ​​​ണ്ടു​​​ മു​​​ത​​​ലു​​​ള്ള സ​​​ന്പ​​​ന്ന​​​മാ​​​യ ഒ​​​രു ക്രൈ​​​സ്ത​​​വ പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ​​​കൂ​​​ടി തു​​​ട​​​ച്ചുമാ​​​റ്റ​​​പ്പെ​​​ടാം. അ​​​വി​​​ടെ​​​യു​​​ള്ള പ​​​ള്ളി​​​ക​​​ളും ആ​​​ശ്ര​​​മ​​​ങ്ങ​​​ളും ഗ്ര​​​ന്ഥ​​​പ്പു​​​ര​​​ക​​​ളും മ​​​റ്റു സാം​​​സ്കാ​​​രി​​​ക ഈ​​​ടു​​​വ​​​യ്പു​​​ക​​​ളും ക​​​ല്ലി​​​ന്മേ​​​ൽ ക​​​ല്ലു​​​ ശേ​​​ഷി​​​ക്കാ​​​തെ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ സാം​​​ഗ​​​ത്യ​​​മു​​​ണ്ട്.വി​​​ശാ​​​ല അ​​​ർ​​​മേ​​​നി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന നാ​​​​ഖ്ഷി​​​​വാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച​​​​ത് ഇ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ്.

ഓ​​​​ട്ടോ​​​​മ​​​​ൻ തു​​​​ർ​​​​ക്കി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 15 ല​​​​ക്ഷം അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​രെ കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​യ്തു. 1915നു ​​​​ശേ​​​​ഷ​​​​വും ബാ​​​​ക്കി​​​​വ​​​​ന്ന അ​​​​ർ​​​​മേ​​​​നി​​​​യ​​​​ക്കാ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​ര​​​​ല്ലെ​​​​ന്നു​​​​ള്ള​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണ്. പ​​​​ഴ​​​​യ ഓ​​​​ട്ടോ​​​​മ​​​​ൻ സാ​​​​മ്രാ​​​​ജ്യം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള മോ​​​​ഹ​​​​വു​​​​മാ​​​​യി ക​​​​ഴി​​​​യു​​​​ന്ന അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​മേ​​​​നി​​​​യ​​​​യെ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണ് ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ശ​​​​ബ്ദ​​​​ത.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ർ 19നാ​​​​ണ് അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​നി പ​​​​ട്ടാ​​​​ളം ന​​​​ഗോ​​​​ർ​​​​ണോ -​​​​ ക​​​​രാ​​​​ബാ​​​​ക്കി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി വ്യാ​​​​പ​​​​ക​​​​മാ​​​​യ തീ​​​​വ​​​​യ്പു ന​​​​ട​​​​ത്തി​​​​യ​​​​തും ആ​​​​ളു​​​​ക​​​​ളെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തി നാ​​​​ടു​​​​വി​​​​ടാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തും. യാ​​​​തൊ​​​​രു​​​​വി​​​​ധ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​മി​​​​ല്ലാ​​​​തെ, ശ​​​​ത്രു​​​​വി​​​​നെ ചെ​​​​റു​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യി​​​​ല്ലാ​​​​തെ ന​​​​ഗോ​​​​ർ​​​​ണോ​​​​യി​​​​ലെ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പി​​​​റ്റേ​​​​ന്നു കീ​​​​ഴ​​​​ട​​​​ങ്ങി.

ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്ന റൂ​​​​ബ​​​​ൻ വ​​​​ർ​​​​ദാ​​​​ന്യ​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഉ​​​​പ​​​​രോ​​​​ധ​​​​ത്തെത്തുടർന്ന് പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ജ​​​​ന​​​​ത​​​​യ്ക്ക് നാ​​​​ടു​​​​വി​​​​ടു​​​​ക​​​​യ​​​​ല്ലാ​​​​തെ മാ​​​​ർ​​​​ഗ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​വ​​​​രെ അ​​​​ർ​​​​മേ​​​​നി​​​​യ​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​യി​​​​രു​​​​ന്ന റ​​​​ഷ്യ ചെ​​​​റു​​​​വി​​​​ര​​​​ല​​​​ന​​​​ക്കി​​​​യി​​​​ല്ല. 2000 പേ​​​​ർ വ​​​​രു​​​​ന്ന റ​​​​ഷ്യ​​​​ൻ സ​​​​മാ​​​​ധാ​​​​ന​​​​സേ​​​​ന​​​​യും നി​​​​ഷ്ക്രി​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

പു​​​​തി​​​​യ ഭൂ​​​​പ​​​​ടം

ഒ​​​​ക്‌​​ടോ​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സ്റ്റെ​​​​പ്പാ​​​​നാ​​​​കെ​​​​ർ​​​​ട്ട് പ​​​​ട്ട​​​​ണ​​​​ത്തി​​​​ന്‍റെ (ന​​​​ഗോ​​​​ർ​​​​ണോ -​​​​ ക​​​​രാ​​​​ബാ​​​​ക്കി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​നം, അ​​​​സ​​​​റി ഭാ​​​​ഷ​​​​യി​​​​ൽ ഖാ​​​​ൻ​​​​കെ​​​​ന്ദി) പു​​​​തി​​​​യ മാ​​​​പ്പ് ഒ​​​​രു സൂ​​​​ച​​​​ന​​​​യാ​​​​ണ്. തെ​​​​രു​​​​വു​​​​നാ​​​​മ​​​​ങ്ങ​​​​ൾ എ​​​​ല്ലാം അ​​​​സ​​​​റി ഭാ​​​​ഷ​​​​യി​​​​ലാ​​​​ണ്. 1915ലെ ​​​​വം​​​​ശ​​​​ഹ​​​​ത്യ​​​​ക്കു നേ​​​​തൃ​​​​ത്വം​​​​ കൊ​​​​ടു​​​​ത്ത തു​​​​ർ​​​​ക്കി പ​​​​ട്ടാ​​​​ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ എ​​​​ൻ​​​​വെ​​​​ർ പാ​​​​ഷ​​​​യു​​​​ടെ പേ​​​​രാ​​​​ണ് ഒ​​​​രു പ്ര​​​​ധാ​​​​ന നി​​​​ര​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2021 ഓ​​​​ഗ​​​​സ്റ്റി​​​​ൽ അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ ഈ ​​​​മാ​​​​പ്പ് ആ​​​​ദ്യ​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ​​​​ത​​​​ന്നെ അ​​​​സ​​​​റി അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​ന്‍റെ സൂ​​​​ച​​​​ന മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ന​​​​ഗോ​​​​ർ​​​​ണോ -​​​​ ക​​​​രാ​​​​ബാ​​​​ക്കി​​​​ൽ അ​​​​ർ​​​​മേ​​​​നി​​​​യ​​​​ക്കാ​​​​ർ​​​​ക്ക് തു​​​​ട​​​​ർ​​​​ന്നും താ​​​​മ​​​​സി​​​​ക്കാ​​​​മെ​​​​ന്ന അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ന്‍റെ ഉ​​​​റ​​​​പ്പ് ആ​​​​രും മു​​​​ഖ​​​​വി​​​​ല​​​​യ്ക്ക് എ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​സ​​​​റി പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​ഹേ​​​​ള​​​​ന​​​​വും പീ​​​​ഡ​​​​ന​​​​വും മ​​​​ർ​​​​ദ​​​​ന​​​​വും അ​​​​ത്ര ഭീ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു.

പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​വ​​​​ർ സ്വ​​​​മ​​​​ന​​​​സാ​​​​ലെ നാ​​​​ടു​​​​വി​​​​ട്ട​​​​താ​​​​ണെ​​​​ന്ന അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണം അ​​​​വാ​​​​സ്ത​​​​വ​​​​മാ​​​​ണ്.അ​​​​ർ​​​​മേ​​​​നി​​​​യ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​സ​​​​റി​​​​ക​​​​ളോ​​​​ടൊ​​​​പ്പം ന​​​​ഗോ​​​​ർ​​​​ണോ – ​​​​ക​​​​രാ​​​​ബാ​​​​ക്കി​​​​ൽ ഒ​​​​ന്നി​​​​ച്ചു താ​​​​മ​​​​സി​​​​ക്കാ​​​​മെ​​​​ന്നും ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തെ ഒ​​​​രു പ​​​​റു​​​​ദീ​​​​സ​​​​യാ​​​​ക്കി മാ​​​​റ്റു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ൽ​​​​ഹം അ​​​​ലി​​​​യേ​​​​വി​​​​ന്‍റെ വാ​​​​ഗ്ദാ​​​​നം: “വം​​​​ശ​​​​വും മ​​​​ത​​​​വും ഭാ​​​​ഷ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും തു​​​​ല്യാ​​​​വ​​​​കാ​​​​ശ​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും.” ഒ​​​​ക്‌​​ടോ​​​​ബ​​​​ർ ര​​​​ണ്ടി​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​തു പ​​​​റ​​​​ഞ്ഞ​​​​ത്.എ​​​​ന്നാ​​​​ൽ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​രി​​​ച്ച ഒ​​​​ര​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​പോ​​​​ലും അ​​​​ലി​​​​യേ​​​​വി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​ത്ര വേ​​​​ദ​​​​ന​​​​ജ​​​​ന​​​​ക​​​​മാ​​​​ണ് അ​​​​വ​​​​രു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ.

ഒ​​​​രു മാ​​​​സം മു​​​​ന്പു​​വ​​​​രെ ത​​​​ങ്ങ​​​​ളാ​​​​രും നാ​​​​ടു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ച്ചി​​​​ട്ടു​​​​പോ​​​​ലു​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്. എ​​​​ന്നാ​​​​ൽ, നാ​​​​ടു​​​​വി​​​​ടാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കും​​​​വി​​​​ധ​​​​മു​​​​ള്ള ദ​​​​ണ്ഡ​​​​ന​​​​മു​​​​റ​​​​ക​​​​ൾ ന​​​​ട​​​​ത്തി എ​​​​ല്ലാ​​​​വ​​​​രെ​​​​യും ആ​​​​ട്ടി​​​​പ്പാ​​​​യി​​​​ച്ച ശേ​​​​ഷം സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ സ​​​​ഹ​​​വ​​​​ർ​​​​ത്തിത്വ​​​​ത്തി​​​​നു​​​​ള്ള ആ​​​​ഹ്വാ​​​​നം വെ​​​​റും പൊ​​​​ള്ള​​​​വാ​​​​ക്കു​​​​ക​​​​ളാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ ക​​​​രു​​​​തു​​​​ന്നു. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ധ​​​​നം നി​​​​റ​​​​യ്ക്കാ​​​​ൻ കാ​​​​ത്തു​​​നി​​​​ന്ന​​​​വ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 68 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

അ​​​​ർ​​​​മേ​​​​നി​​​​യ​​​​യി​​​​ലൂ​​​​ടെ നാ​​​​ഖ്ഷി​​​​വാ​​​​ൻ വ​​​​ഴി തു​​​​ർ​​​​ക്കി​​​​യി​​​​ലേ​​​​ക്ക് ഒ​​​​രു സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത തു​​​​റ​​​​ക്കാ​​​​ൻ തു​​​​ർ​​​​ക്കി​​​​യി​​​​ലെ എ​​​​ർ​​​​ദോ​​​​ഗനും അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ന്‍റെ അ​​​​ലി​​​​യേ​​​​വി​​​​നും മോ​​​​ഹ​​​​വു​​​​മു​​​​ണ്ട്. അ​​​​ർ​​​​മേ​​​​നി​​​​യ​​​​യു​​​​ടെ സ്യൂ​​​​നി​​​​ക് പ്ര​​​​വ​​​​ിശ്യ​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന പു​​​​തി​​​​യ സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത തു​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ​​​​ങ്കി​​​​ൽ അ​​​​ത് അ​​​​ർ​​​​മേ​​​​നി​​​​യ​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ ബാ​​​​ധി​​​​ക്കും.

ഒ​​​​ക്‌​​ടോ​​​​ബ​​​​ർ ര​​​​ണ്ടി​​​​ന് അ​​​​തി​​​​ർ​​​​ത്തിപ്ര​​​​ദേ​​​​ശ​​​​ത്തെ അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ സു​​​​ര​​​​ക്ഷാഭ​​​​ട​​​ന്മാ​​​​രു​​​​ടെ​​ നേ​​​​ർ​​​​ക്ക് അ​​​​സ​​​​റി സൈ​​​​നി​​​​ക​​​​ർ വെ​​​​ടിയുതി​​​​ർ​​​​ത്തു.ഒ​​​​രു ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ന്‍റെ നേ​​​​ർ​​​​ക്കും അ​​​​വ​​​​ർ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ്ര​​​​ദേ​​​​ശ​​​​ത്തെ ഗ്രാ​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും അ​​​​സ​​​​റി സൈ​​​​ന്യം വെ​​​​ടി​​​​വ​​​​യ്ക്കാ​​​​റു​​​​ണ്ട്. അ​​​​ർ​​​​മേ​​​​നി​​​​യ​​​​യെ കീ​​​​ഴ​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​സ​​​​ർബൈ​​​​ജാ​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​ർ​​​​മേ​​​​നി​​​​യ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് സ​​​​ഭ​​​​യു​​​​ടെ ക​​​​രേ​​​​ക്കി​​​​ൻ ര​​​​ണ്ടാ​​​​മ​​​​ൻ കാ​​​​തോലി​​​ക്കോസും ഈ ​​​​ഭ​​​​യം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ങ്കു​​​​വ​​​​ച്ചു.

അ​​​​ർ​​​​മേ​​​​നി​​​​യ​​​​യു​​​​ടെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത​​​​ സു​​​​ഹൃ​​​​ത്താ​​​​യ റ​​​​ഷ്യ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല എ​​​​ന്ന​​​​ത് അ​​​​ർ​​​​മേ​​​​നി​​​​യ​​​​യ്ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. അ​​​​ർ​​​​മേ​​​​നി​​​​യ അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ക്രി​​​​മി​​​​ന​​​​ൽ കോ​​​​ർ​​​​ട്ടി​​​​ൽ ചേ​​​​ർ​​​​ന്ന​​​തു​​​​കൊ​​​​ണ്ട് പു​​​​ടി​​​​ൻ അ​​​​ർ​​​​മേ​​​​നി​​​​യ​​​​യി​​​​ൽ കാ​​​​ലു​​​കു​​​​ത്തി​​​​യാ​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ ബാധ്യസ്ഥമാണ്.ഒ​​​​ക്‌​​ടോ​​​​ബ​​​​ർ 6-8 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​രുമായി അ​​​​സ​​​​ർബൈ​​​​ജാ​​​​ൻ ന​​​​ഗോ​​​​ർ​​​​ണോ – ​​​​ക​​​​രാ​​​​ബാ​​​​ക്കി​​​​ൽ ന​​​​ട​​​​ത്തി​​​​യ യാ​​​​ത്ര​​​​യി​​​​ൽ ക​​​​ണ്ട കാ​​​​ഴ്ച​​​​ക​​ൾ പാ​​​​രീ​​​​സി​​​​ലെ ‘ല്മോ​​​​ന്ത്’ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​ര​​​​ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ അ​​​​ർ​​​​മേ​​​​നി​​​​യ​​​​ക്കാ​​​​ർ വ​​​​സി​​​​ച്ചി​​​​രു​​​​ന്ന സ്റ്റെ​​​​പാ​​​​നാ​​​​കെ​​​​ർ​​​​ട്ട് തി​​​​ക​​​​ച്ചും നി​​​​ർ​​​​ജ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. കു​​​​റെ തെ​​​​രു​​​​വുനാ​​​​യ്ക്ക​​​​ളും അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​യു​​​​ന്ന കു​​​​റെ പ​​​​ന്നി​​​​ക്കു​​​​ഞ്ഞു​​​​ങ്ങ​​​​ളും ഒ​​​​ന്നോ ര​​​​ണ്ടോ കു​​​​തി​​​​ര​​​​ക​​​​ളു​​​​മൊ​​​​ഴി​​​​ച്ചാ​​​​ൽ ശൂ​​​​ന്യ​​​​മാ​​​​യ ന​​​​ഗ​​​​രം. അ​​​​തു​​​​പോ​​​​ലെ ശൂ​​​​ന്യ​​​​മാ​​​​യ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ. അ​​​​വ​​​​യു​​​​ടെ യ​​​ഥാ​​​ർ​​​ഥ ഉ​​​ട​​​മ​​​ക​​​ൾ അ​​​ക​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ഭ​​​യം​​​തേ​​​ടി അ​​​ല​​​യു​​​ന്നു.

സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ർ​​​ഷം

ശീ​​​ത​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം സം​​​ഭ​​​വി​​​ക്കു​​​ന്ന സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ഒ​​​ന്ന് ന​​​ഗോ​​​ർ​​​ണോ -ക​​​രാ​​​ബാ​​​ക്കി​​​ൽ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് സാ​​​മു​​​വ​​​ൽ ഹ​​ണ്ടിങ്ട​​​ൺ എ​​ഴു​​തു​​ക​​യു​​ണ്ടാ​​യി. ആ ​​പ്ര​​വ​​ച​​നം നി​​റ​​വേ​​റു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് ഇ​​​പ്പോ​​​ൾ ന​​​ഗോ​​​ർ​​​ണോ​​​യി​​​ൽനി​​​ന്നു​​​ള്ള കൂ​​​ട്ട​​​പ്പ​​​ലാ​​​യ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​മേ​​​നി​​​യ 96 ശ​​​ത​​​മാ​​​ന​​​വും ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക്രൈ​​​സ്ത​​​വ​​​രും അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ 99 ശ​​​ത​​​മാ​​​ന​​​വും മു​​​സ്‌​​ലിം​​ക​​​ളും അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പി​​​ന്നി​​​ൽ അ​​​തേ വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ വ​​​ല്യേ​​​ട്ട​​​ന്മാ​​​രും. രാ​​ഷ്‌​​ട്രീ​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ മ​​​ത​​​ത്തെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഇ​​​ക്കാ​​​ല​​​ത്തും ശ​​​രി​​​യാ​​​ണെെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രു​​​ണ്ട്. അ​​​ത് ഇ​​​ക്കാ​​​ല​​​ത്തി​​​ന്‍റെ ദു​​​ര്യോ​​​ഗ​​​മ​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നു​​​മ​​​ല്ല.

അ​​​ല്പം ച​​​രി​​​ത്രം

കാ​​​സ്പി​​​യ​​​ൻ ക​​​ട​​​ലി​​​നും ക​​​രി​​​ങ്ക​​​ട​​​ലി​​​നും ഇ​​​ട​​​യ്ക്കു കി​​​ട​​​ക്കു​​​ന്ന അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ, അ​​​ർ​​​മേ​​​നി​​​യ, ജോ​​​ർ​​​ജി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് തെ​​​ക്ക​​​ൻ കോ​​​ക്ക​​​സ​​​സ് മ​​​ല​​​നി​​​ര​​​ക​​​ൾ. ഇ​​​തി​​​ൽ അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ തെ​​​ക്കു​​​ഭാ​​​ഗ​​​ത്തു കി​​​ട​​​ക്കു​​​ന്ന ഒ​​​രു സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്ക്. 4400 ച.​​​കി.​​​മീ വി​​​സ്തീർണ​​​മു​​​ള്ള ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​സം​​​ഖ്യ ഏ​​​ക​​​ദേ​​​ശം ഒ​​​ന്ന​​​ര​ ല​​​ക്ഷ​​​മാ​​​ണ്. ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി വി​​​സ്തീർണമു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം പ​​​ല​​​പ്പോ​​​ഴാ​​​യി അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ കൈ​​യ​​​ട​​​ക്കി​​​യ​​​താ​​​ണ്.

ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ ഒ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷ​​​വും അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​രും ക്രൈ​​​സ്ത​​​വ​​​രു​​​മാ​​​ണ്. ബി​​​സി ഏ​​​ഴാം നൂ​​​റ്റാ​​​ണ്ടു​​​ മു​​​ത​​​ലേ അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​രാ​​​ണ് ഇ​​​വി​​​ട​​​ത്തെ താ​​​മ​​​സ​​​ക്കാ​​​ർ. എ​​​ഡി നാ​​​ലാം നൂ​​​റ്റാ​​​ണ്ടി​​​ൽ ഇ​​​വ​​​ർ ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചു. ആ​​​ശ്ര​​​മ​​​ങ്ങ​​​ളും പ​​​ള്ളി​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ്ഥാ​​​പി​​​ത​​​മാ​​​യി. അ​​​ർ​​​മേ​​​നി​​​യ​​​ൻ വി​​​ശു​​​ദ്ധ​​​നാ​​​യ മെ​​​സ്റോ​​​പ് മാ​​​ഷ്തോ​​​ത്‌സ് ആ​​​ണ് അ​​​ർ​​​മേ​​​നി​​​യ​​​ൻ ലി​​​പി​​​യു​​​ടെ ഉ​​​പ​​​ജ്ഞാ​​​താ​​​വ്.

ഏ​​​ഴാം നൂ​​​റ്റാ​​​ണ്ടി​​​ൽ മു​​​സ്‌​​ലിം​​​ക​​​​ൾ ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്ക് കീ​​​ഴ​​​ട​​​ക്കി​​​യെ​​​ങ്കി​​​ലും ഒ​​​ന്പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. 19-ാം നൂ​​​റ്റാ​​​ണ്ടു​​​വ​​​രെ ഏ​​​റെ​​​ക്കു​​​റെ ആ ​​​നി​​​ല തു​​​ട​​​ർ​​​ന്നു. റ​​​ഷ്യ​​​ൻ​ സാ​​​ർ 1805ൽ ​​​ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കി​​​നെ ഒ​​​രു സ്വ​​​യംഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു.

ഒക്ടോബർ വി​​​പ്ല​​​വ​​​ത്തി​​​നു​​​ശേ​​​ഷം മു​​​സ്‌​​ലിം ഭൂ​​​രി​​​പ​​​ക്ഷ പ്ര​​​ദേ​​​ശ​​​മാ​​​യ അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ റി​​​പ്പ​​​ബ്ലി​​​ക് ന​​​ഗോ​​​ർ​​​ണോ -​​​ ക​​​രാ​​​ബാ​​​ക്കി​​​നു​​​മേ​​​ൽ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും സോ​​​വി​​​യ​​​റ്റ് റ​​​ഷ്യ​​​യു​​​ടെ പ​​​ത​​​നം​​വ​​​രെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ശാ​​​ന്ത​​​മാ​​​യി​​​രു​​​ന്നു. 1989ൽ ​​​ന​​​ഗോ​​​ർ​​​ണോ – ​​​ക​​​രാ​​​ബാ​​​ക്ക് അ​​​ർ​​​മേ​​​നി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു, പി​​​ന്നീ​​​ട് അ​​ർത്‌സാ​​​ഖ് എ​​​ന്ന റി​​​പ്പ​​​ബ്ലിക്കാ​​​യും. 1992-94 ലും 2020​​​ലും അ​​​സ​​​ർ​​​ബൈ​​​ജാ​​​നും അ​​​ർ​​​മേ​​​നി​​​യ​​​യും ത​​​മ്മി​​​ൽ ന​​​ഗോ​​​ർ​​​ണോ – ക​​​രാ​​​ബാ​​​ക്കി​​​ന്‍റെ പേ​​​രി​​​ൽ യു​​​ദ്ധ​​​മു​​​ണ്ടാ​​​യി. തു​​​ർ​​​ക്കി​​​യും റ​​​ഷ്യ​​​യു​​​മാ​​​യി​​​രു​​​ന്നു യ​​​ഥാ​​​ക്ര​​​മം അ​​​വ​​​രെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന​​​ത്.

സ​​​ന്പൂ​​​ർ​​​ണ വി​​​ജ​​​യം നേ​​​ടാ​​​ൻ ക​​​ഴി​​​യാതിരു​​​ന്ന അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ 2022 ഡി​​​സം​​​ബ​​​റി​​​ൽ പു​​​തി​​​യ ത​​​ന്ത്രം പ​​​യ​​​റ്റി – ലാ​​​ഷി​​​ൻ​​​ പാ​​​ത ഉ​​​പ​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ട് അ​​​ർ​​​മേ​​​നി​​​യ​​​ക്കാ​​​രെ മാ​​​തൃ​​​ഭൂ​​​മി​​​യി​​​ൽ ബ​​​ന്ദി​​​ക​​​ളാ​​​ക്കു​​​ക. ആ ​​​ത​​​ന്ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ജ​​​യി​​​ച്ച​​​തും.

അ​​​ർ​​​മേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നിക്കോൾ പ​​​ഷ്നി​​​യാ​​​ൻ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ടു​​​ക​​​ട​​​ത്ത​​​ൽ.

ഡോ. ​​​ജോ​​​ർ​​​ജു​​​കു​​​ട്ടി ഫി​​​ലി​​​പ്പ്

നിങ്ങൾ വിട്ടുപോയത്