കഴിഞ്ഞ ഞായറാഴ്ച്ച രണ്ട് കുർബാനയും (ഏകീകൃത കുർബാന) ചൊല്ലി കഴിഞ്ഞ് പള്ളിമേടയിലെ ഓഫിസിൽ വിശ്രമിക്കുന്ന വികാരി അച്ചനോടൊപ്പം ഞാനും ഉണ്ട്..

‘ജോജിക്ക് സന്തോഷം ആയോ’ എന്ന് അച്ചൻ എന്നോട് ചോദിച്ചു..

ഒരുപാട് സന്തോഷം ആയി എന്ന് ഞാൻ മറുപടി പറഞ്ഞു.. 🥰

ഇത്രയും നാളും അർപ്പിച്ച രീതിയിൽ നിന്നും വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ അച്ചന് എന്ത് തോന്നി എന്ന് ഞാൻ അച്ചനോട് ചോദിച്ചു..

‘കാസയും പീലാസയും കുരിശു രൂപത്തിന് അഭിമുഖമായി ഉയർത്തി പിടിച്ച് ബലിയർപ്പിക്കുന്ന അനുഭവം ഒരു പ്രത്യേക അനുഭവം തന്നെ ആണ് ‘ എന്നാണ് അച്ചൻ മറുപടി പറഞ്ഞത്..

കാൽവരി കുരിശിൻ ചുവട്ടിൽ നിൽക്കുന്നപോലെ ഉള്ള ഒരു അനുഭവം ആണ് എന്നാണ് അച്ചന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായത്..ദൈവത്തിനു സ്തുതി.. ❤️🥰

Joji Kolenchery

നിങ്ങൾ വിട്ടുപോയത്