നിത്യാസഹായമാതാവിനോടുള്ള ഭക്തി പ്രചാരണം തടിയിൽ വരച്ച സ്വർണ്ണപശ്ചാത്തലമുള്ള ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്.

13ആം നൂറ്റാണ്ടിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ഈ ചിത്രം ബൈസന്റൈൻ ശൈലിയിലുള്ളതാണ്. എന്നാൽ 15ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ Crete ദ്വീപ് തുർക്കി സൈന്യത്തിന്റെ അധിനിവേശ ഭീഷണിയിലായപ്പോൾ അവിടെനിന്നും പലരും ഇറ്റലിയിലേക്ക് കുടിയേറി.ഇക്കൂട്ടത്തിലെ ധനികനായ ഒരു വ്യാപാരി ഈ ചിത്രം സ്വന്തമാക്കി.

എന്നാൽ ആ കപ്പൽ യാത്രക്കിടയിൽ ശക്തമായ കൊടുങ്കാറ്റ് ഉണ്ടാവുകയും യാത്രക്കാരുടെ ജീവൻ അപകടത്തിലാവുകയും ചെയ്തു. എന്നാൽ പരി. അമ്മയോട് മാധ്യസ്ഥം യാചിച്ചതിന്റെ ഫലമായി അവർ അപകടത്തിൽനിന്ന് രക്ഷപെട്ടു.

തുടർന്ന് കൈക്കലാക്കിയ ചിത്രവുമായി വ്യാപാരി റോമിലെത്തി. ഉടനടി അദ്ദേഹം രോഗിയായി മാറി. എന്നാൽ അദ്ദേഹത്തിന്റെ മരണക്കിടക്കയിൽ തന്നെ ശുശ്രുഷിച്ച തന്റെ സുഹൃത്തിനോട് അദ്ദേഹം ഈ ചിത്രത്തിന്റെ സത്യാവസ്ഥയെപ്പറ്റി തുറന്നു പറയുകയും അത് തിരിച്ചേൽപ്പിക്കണമെന്ന് പറയുകയും ചെയ്തു.

ആ സുഹൃത്ത് ആ ചിത്രം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ആ ചിത്രം വീട്ടികൊടുക്കാൻ മനസാകാതെ അവരുടെ കിടപ്പുമുറിയിൽ വെച്ചു.

നാളുകൾക്ക് ശേഷം ആ സുഹൃത്തും മരിച്ചു. പാരമ്പര്യം അനുസരിച്ചു ആ സുഹൃത്തിന്റെ ആറ് വയസ്സ് പ്രായമുള്ള മകൾക്ക് പരി. അമ്മ പ്രത്യക്ഷപ്പെടുകയും നിത്യാസഹായമാതാവിന്റെ ആ ചിത്രം വി. മത്തായിയുടെ ദേവാലയത്തിൽ പ്രതിഷ്ഠിക്കാൻ അവളുടെ അമ്മയോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിൻപ്രകാരം 1499 മാർച്ച്‌ 27ആം തീയതി ആ ചിത്രം വി. മത്തായിയുടെ ദൈവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു.

പിന്നീടുള്ള 300 വർഷത്തേക്ക് അത് അവിടെ വണങ്ങപ്പെടുകയും നിത്യാസഹായമാതാവിനോടുള്ള ഭക്തി അവിടെഎങ്ങും പ്രചരിക്കുകയും അത്ഭുതങ്ങൾ സംഭവിക്കുകയും ചെയ്തു.

1798ൽ ഒരു യുദ്ധം ഉണ്ടാവുകയും ആ ദൈവാലയവും അതിനോട് ചേർന്നുള്ള ആശ്രമവും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇവ രണ്ടും ഐറിഷ് ആഗസ്റ്റീനിയൻസിന്റെ കീഴിലുള്ളവയായിരുന്നു.

ആശ്രമത്തിൽനിന്ന് നീങ്ങിയ അവസാനത്തെ ആഗസ്റ്റീനിയൻസിനോടൊപ്പം ആ ചിത്രവും അവർ കൊണ്ടുപോയി. അവർ അത് ഒരു സ്വകാര്യ ചാപ്പലിൽ സൂക്ഷിച്ചുവെച്ചു. എന്നാൽ കാലം മുന്നോട്ട് പോയപ്പോൾ ഈ ചിത്രത്തെപ്പറ്റി അറിവുള്ളവരെല്ലാവരും മരിച്ചു.

ഈ ചിത്രത്തെപ്പറ്റി മറന്നു. എന്നാൽ പണ്ട് വി. മത്തായിയുടെ ദൈവലായത്തിൽ ഉണ്ടായിരുന്ന ഒരു പ്രായമായ അഗസ്റ്റീനിയൻ സന്യാസി ഈ ചിത്രത്തെപ്പറ്റിയുള്ള പാരമ്പര്യവും അത്ഭുതങ്ങളും മറ്റും അവിടുത്തെ അൾതാരബാലനായിരുന്ന മൈക്കിൽ മാർഷിയോട് പറഞ്ഞു കൊടുത്തു. എങ്കിലും ആ ബാലന് അതിന്റെ പ്രാധാന്യം ഏറെയൊന്നും മനസ്സിലായിരുന്നില്ല.

എന്നാൽ വർഷങ്ങൾക്ക് ശേഷം ആ അൾത്താരബാലൻ redemptorist congregationൽ ഒരു വൈദികനായി.

1855ൽ redemptorist മിഷണറിമാർ തകർക്കപ്പെട്ട വി.മത്തായിയുടെ ദൈവാലയം സ്ഥിതി ചെയ്യപ്പെട്ടിരുന്ന ആ സ്ഥലം അവരുടെ ജനറൽഹൗസിനുവേണ്ടിയായി വാങ്ങി.

അവരുടെ സഭയുടെ പിതാവായിരുന്ന വി.അൽഫോൻസ് ലിഗോരിയുടെ പേരിൽ ആ ദൈവാലയം പുനർനിർമിക്കുകയും ചെയ്തു.

പിന്നീട് അവർ ആ സ്ഥലത്തിന്റെ ചരിത്രം പരിശോധിക്കുകയും എല്ലാവരും മറന്നു പോയ ആ ചിത്രത്തെപ്പറ്റി അറിയുവാനിടയാകുകയും ചെയ്തു. ആ സമയം ഫാ. മൈക്കിൾ ഇത് കേൾക്കുകയും ഇതിനെപ്പറ്റി ഓർക്കുകയും ചെയ്തു.

ഈശോ കുരിശിനെ നോക്കി ഭയപ്പെട്ട് അവന്റെ കുഞ്ഞികാലിൽ നിന്ന് ചെരിപ്പ് വീഴാൻ പോകുമ്പോൾ അവന്റെ കയ്യിൽ ചേർത്തു പിടിക്കുന്ന അമ്മയെ കാണുമ്പോഴൊക്കെ എനിക്ക് അമ്മയോട് മാപ്പ് പറയാൻ തോന്നും, അവളുടെ മകന് കുരിശ് കൊടുക്കുന്ന ആൾ ഞാൻ ആയതിന് 🙁.
കേൾക്കണേ രോദനങ്ങൾ… നൽകണേ നൽവരങ്ങൾ… നിൻ ദിവ്യ സൂനുവിങ്കൽ ചേർക്കണേ മക്കളെ നീ 🙏
നിത്യസഹായനാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ 🙏

അങ്ങനെ ആ ചിത്രം വീണ്ടും കണ്ടെടുക്കപ്പെട്ടു. പിന്നീട് 1865ൽ പയസ് ഒൻപതാമൻ മാർപാപ്പ redemptorist സുപ്പീരിയർ ജനറലിനെ കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.

ഒടുവിൽ പരിശുദ്ധ പിതാവ് ആ അത്ഭുതചിത്രം വി. അൽഫോൻസ് ലിഗോരിയുടെ ആ ദൈവാലയത്തിൽ പ്രതിഷ്ഠിക്കാൻ അനുമതി നൽകുകയും നിത്യസഹായമാതാവിനോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഏറ്റവുമൊടുവിൽ 1966 ഏപ്രിൽ 26ന് ചിത്രം പരസ്യവണക്കത്തിനായി തുറന്ന് കൊടുത്തു.

💫

Rejeela Felix Jacob

നിങ്ങൾ വിട്ടുപോയത്