ആറാമനും വന്നു… ആൺകുഞ്ഞ് ❤

അങ്ങനെ ഒരു അനിശ്ചിതത്വത്തിനൊടുവിൽ ആറാമനും ഈ ഭൂമിയിൽ ഭൂജാതനായി. സന്ധ്യാപ്രാർത്ഥനക്കിടയിൽ അവൾക്ക് തുടങ്ങിയ ചെറിയ വയറുവേദന പ്രസവത്തിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല കാരണം ഇത് ഏഴാം മാസമേ ആയിരുന്നുള്ളു.

അഞ്ചാമത്തെ മകൻ പിറന്നതും ഏഴാം മാസം ആയിരുന്നു. ഞാൻ എന്റെ ഉള്ളിൽ കർത്താവിനോട് ഇങ്ങനെ ചോദിച്ചു ” ഇതെന്നാ കർത്താവേ ഏഴാം മാസ ഫാമിലിയോ “. ഉടനെ കർത്താവിന്റെ മറുപടി വന്നു. ” നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി” ( ജറെമിയാ 29 : 11). അല്ല, അത് പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ.

അഞ്ചു പ്രസവവും നോർമൽ ആയിരുന്ന രമ്യ ആറാമത്തേത് സിസേറിയൻ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. അപ്പോഴും തമ്പുരാൻ പറഞ്ഞു എടോ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10). അതുകൊണ്ട് പ്രത്യേകിച്ച് ഭയമോ പരിഭ്രമമോ ഒന്നും രമ്യക്കും എനിക്കും ഉണ്ടായില്ല

അല്ലെങ്കിലും വയറ്റിൽ തലകുത്തി കിടന്ന അവനെ പുറത്തെടുക്കാൻ സിസേറിയൻ അല്ലാതെ വേറെ വഴിയില്ലായിരുന്നു. സാധാരണ പ്രസവം കഴിഞ്ഞാൽ മൂന്നാം ദിവസം പയറുമണി പോലെ ഓടിനടക്കുന്ന രമ്യക്ക്, ഓപ്പറേഷൻ കഴിഞ്ഞതിന്റെ ക്ഷീണവും,ബുദ്ധിമുട്ടുണ്ട്. എങ്കിലും ആൾ ok യാണ്. കുഞ്ഞൻ ഐസിയുവിലാണ് കുറച്ചുനാൾ കഴിയും പുറത്തുവരാൻ.

പ്രാർത്ഥനയും സ്നേഹവുമായി കൂടെയുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. തുടർന്നും പ്രാർത്ഥന ചോദിക്കുന്നു; അവൻ എത്രയും പെട്ടെന്ന് ഐസിയുവിൽ നിന്ന് പുറത്തേക്ക്, ഞങ്ങടെ കൈകളിലേക്ക് എത്തിച്ചേരുവാൻ.

സ്നേഹത്തോടെ

Robin Zacharias , Remya & Crew

ആശംസകൾ

മംഗളവാർത്ത | 9446329343

നിങ്ങൾ വിട്ടുപോയത്